Posts

Showing posts from February, 2020
Image
രാമനും കർണ്ണനും ഒപ്പത്തിനൊപ്പം...! കൂടെ പാറശ്ശേരി ചാമിയാശാനും എരിമയൂർ മണിയേട്ടനും...!! ഇത്തിത്താനം ഇളങ്കാവിലമ്മയുടെ തങ്കത്തിടമ്പിന് വേണ്ടി കർണ്ണനും രാമചന്ദ്രനും ഇഞ്ചോടിഞ്ചു പൊരുതിക്കയറിയ പോരാട്ടം.! അവലംബം: ഇത്തിത്താനം ഗജമേള 2001  വിവരണം: വിനു പൂക്കാട്ടിയൂർ. ഇരുപതാം നൂറ്റാണ്ടിലെ നൂറാംവർഷമായ 2000. ദൈവത്തിന്റെ സ്വന്തം നാട്ടിൽ അക്ഷരനഗരിയുടെ തിരുമുറ്റത്ത് ഇത്തിത്താനം ഇളങ്കാവ് ദേവിയുടെ തങ്കത്തിടമ്പ് സ്വന്തമാക്കുവാൻ അന്നത്തെ കൊടികെട്ടിയ ഉയരക്കേമന്മാരായ നാണു എഴുത്തച്ഛൻ സൂര്യനും ആതിര രാജശേഖരനും ശിരസ്സുയർത്തി.! ശക്തമായ മത്സരത്തിനൊടുവിൽ അമ്പലക്കോടി യുവജന സമാജം എഴുന്നെള്ളിച്ച സൂര്യൻ തിടമ്പ് നേടിയപ്പോൾ, രാജശേഖരനെ കൊണ്ടുവന്ന മലകുന്നം അയ്യപ്പ ഭജന സമിതി  വിധിപ്രഖ്യാപനത്തിൽ അതൃപ്തി രേഖപ്പെടുത്തുകയും പിന്നീട് വാക്കേറ്റവും പ്രശ്നങ്ങളും വെല്ലുവിളിയുമെല്ലാമായി ആ വർഷം അവസാനിക്കുകയും ചെയ്തു.    വരാൻ പോകുന്ന മഹായുദ്ധത്തിനു വഴിമരുന്നിട്ടായിരുന്നു അന്നത്തെ പരിപാടിയവസാനിച്ചത്.! മത്സരിച്ചു തിടമ്പ് നേടുകയെന്നതു ആനകളെ പങ്കെടുപ്പിക്കുന്ന വിഭാഗങ്ങളുടെ അഭിമാനത്തിന്റെ പ്രശ്നമായതിനാൽ, ഉയരപ്പെരുമയുടെ