Posts

Showing posts from February, 2019

കർണ്ണനും അവന്റെ പഴയ സാരഥി കണ്ണേട്ടനും തമ്മിലുള്ള ആത്മ ബന്ധത്തിന്റെ കഥ ഒന്ന് കേട്ടു നോക്കു...

Image
കർണ്ണനും കണ്ണേട്ടനും ...!  ഓരോ ഉത്സവവും സമ്മാനിക്കുന്നത് ഒത്തുചേരലിന്റെ ആനന്ദമാണ്.! ആഹ്ലാദവും ആവേശവും ആകാംഷയുമെല്ലാം സമ്മേളിക്കുന്ന മുഹൂർത്തങ്ങളിലൂടെയാണ് ഓരോ ഉത്സവവും കടന്നുപോവുക.! രണ്ടര വർഷങ്ങൾക്കു മുൻപുള്ള ഒരു ജനുവരി. തൃശൂരിൽ നിന്നും ഡ്യൂട്ടി കഴിഞ്ഞു നൂറേ നൂറിൽ ബൈക്കോടിക്കുമ്പോൾ ലക്ഷ്യം ഒന്ന് മാത്രമായിരുന്നു "കണ്ണേങ്കാവ് പൂരം". I ഏകഛത്രാധിപതിയുടെയും രാമാനുജന്റെയും ചങ്ങലകിലുക്കങ്ങൾ മുഴങ്ങുന്ന പേരാമംഗലവും, പൂരങ്ങളുടെ പൂങ്കാവനമായ കുന്നംകുളവും കഴിഞ്ഞു വണ്ടി ചീറിപ്പായുകയുകയാണ്.! സീസണിൽ ആദ്യം വരുന്നൊരു പൂരമാണ് കണ്ണേങ്കാവിലേത്. നല്ല ചിട്ടയുള്ള എഴുന്നെള്ളിപ്പും ഗജവീരന്മാരും, പഞ്ചവാദ്യവും പഞ്ചാരിയും, ആയിരക്കണക്കിന് കരിങ്കാളികളും, മറ്റു നാടൻകലാരൂപങ്ങളും, ഭൂമിയെ പ്രകമ്പനം കൊള്ളിക്കുന്ന വെടിക്കെട്ടുമെല്ലാമായി എല്ലാം തികഞ്ഞൊരു പൂരം.! കണ്ടില്ലെങ്കിൽ അത് നഷ്ടം തന്നെയാണ്. ആ നഷ്ടം സഹിക്കാൻ എന്നിലെ പൂരപ്രേമി തയ്യാറുമല്ലായിരുന്നു.! ചങ്ങരംകുളത്തുനിന്നും മൂക്കുതല റോഡിലേക്ക് വണ്ടി തിരിച്ചപ്പോഴേക്കും ബ്ലോക്ക്. ബൈക്ക് യാത്രയ്ക്ക് അതോടെ വിരാമം.! Keralakkarayile Gajakes

ആനകഥ : 7 പോലീസ് സ്റ്റേഷൻ ആക്രമിച്ചു പാപ്പാനെ മോചിപ്പിച്ച "ആല സോമൻ.. ഇവനെ പറ്റി ഒന്നു കേട്ടുനോക്കു...

Image
പോലീസ് സ്റ്റേഷൻ ആക്രമിച്ചു പാപ്പാനെ മോചിപ്പിച്ച "ആല സോമൻ" എന്ന ആനയെകുറിച്ചെഴുതാമോ എന്നൊരു സുഹൃത്ത് ചോദിക്കുകയുണ്ടായി. അറിയാവുന്ന വിവരങ്ങളും കിട്ടിയ അറിവുകളും കൊണ്ടെഴുതിയതാണിത്. വായിച്ചു നോക്കി അഭിപ്രായം പറയാൻ മടിക്കരുത്.! ആനയും ചട്ടക്കാരനും തമ്മിലുള്ള ആത്മബന്ധത്തിന്റെ ആകെത്തുകയായിരുന്നു ആല സോമൻ എന്ന കൊമ്പൻ. പൊക്കത്തിൽ ചെറിയവനായിരുന്നെങ്കിലും, ചട്ടക്കാരോടും സഹജീവികളോടുമുള്ള ഇവന്റെ സ്നേഹത്തിന് ചെങ്ങലൂർ രംഗനാഥനെക്കാൾ ഉയരമുണ്ടായിരുന്നു.! അതെ, ആരും നോക്കിനിൽക്കുന്ന സൗന്ദര്യവും, ആരെയും ആനപ്രേമിയാക്കുന്ന സ്വഭാവവും.! ചെങ്ങന്നൂർ പ്ലാപ്പള്ളിത്തറ വീട്ടിലെ ആനയായിരുന്നു സോമൻ. ചട്ടക്കാരൻ തന്റെ അമ്മയും, ഉടമസ്ഥൻ തന്റെ അച്ഛനുമായി കരുതിയ ആന. തികഞ്ഞ സ്വഭാവശുദ്ധിയുടെ പര്യായമായിരുന്നു സോമൻ. എന്നാൽ തന്റെ വേണ്ടപ്പെട്ടവരെ ആരെങ്കിലും ഉപദ്രവിച്ചാൽ സോമൻ നോക്കിനിൽക്കുകയുമില്ല.! ഒരിക്കൽ തന്റെ ചട്ടക്കാരനെ മാന്നാർ പോലീസ് കസ്റ്റഡിയിലെടുത്തു. ആനയെ നിയന്ത്രിക്കേണ്ട പാപ്പാൻ, മദ്യപിച്ചു ലക്കുകെട്ട് യാതൊരു നിയന്ത്രണവുമില്ലാതെ നിൽക്കുമ്പോഴായിരുന്നു ഇത്. എന്നാൽ ചട്ടക്കാരനെ അന്വേഷിച്ചു മാന്നാർ സ്റ

ആനകഥ 6 ; late കണ്ടമ്പുള്ളി വിജയൻ.ഉയരംകൊണ്ടു ബാലനാരായണന്റെ അനുജനായിരുന്നെങ്കിലും, വാശിയും സ്വഭാവവും കൊണ്ട് ബാലന്റെ ജേഷ്ഠനായിരുന്നു വിജയൻ കൂടുതൽ വായിക്കൂ...

Image
കണ്ടമ്പുള്ളി വിജയൻ എന്ന ഒറ്റക്കൊമ്പൻ വിജയൻ .! ചക്കുമശ്ശേരി ,പാറമേക്കാവ് ശ്രീ പത്മനാഭനും ,കണ്ടമ്പുള്ളി വിജയനും  ആനപ്പിറവികളിലെ ആൺപിറപ്പ്. തന്റേടത്തിന്റെയും താന്തോന്നിത്തരത്തിന്റെയും ആനരൂപം. പിടിവാശിയുടെ മൂർത്തീഭാവം.! ഉയരംകൊണ്ടു ബാലനാരായണന്റെ അനുജനായിരുന്നെങ്കിലും, വാശിയും സ്വഭാവവും കൊണ്ട് ബാലന്റെ ജേഷ്ഠനായിരുന്നു വിജയൻ. തന്റേതായ കാര്യങ്ങളിൽ ആരുടെ മുൻപിലും ഒരു വിട്ടുവീഴ്ചയ്ക്കും അനുനയത്തിനും തയാറായിരുന്നില്ല ഈ ഇരട്ടചങ്കൻ.! ബീഹാറിൽ നിന്നും കീരങ്ങാട്ട് മനയിലെത്തപ്പെട്ട വിജയൻ, പിന്നീട് കൈമാറ്റം ചെയ്യപ്പെട്ട് തച്ചപ്പിള്ളിയിലും തുടർന്ന് കണ്ടമ്പുള്ളിയിലുമെത്തിച്ചേർന്നു. ലക്ഷണത്തികവുകൾക്കുമപ്പുറം, നല്ല സൗന്ദര്യവും, അസാമാന്യ പൊക്കവും അസാധ്യ തലയെടുപ്പുമായിരുന്നു വിജയന്റെ പ്രത്യേകത. പത്തടിക്കുമുകളിൽ ഉയരവും അതിനേക്കാൾ ഉയർന്ന തലപ്പൊക്കവും.! ഇക്കാരണങ്ങൾ കൊണ്ട് തന്നെ മത്സരപ്പൂരങ്ങളിൽ വിജയൻ വെന്നിക്കൊടി പാറിക്കുകതന്നെ ചെയ്തു. അന്നത്തെ മിക്ക ഉത്സവങ്ങളിലും കൂട്ടിയെഴുന്നെള്ളിപ്പുകളിലെ ആദ്യ അഞ്ച് സ്ഥാനങ്ങളിലൊന്നിൽ വിജയൻ തലയെടുപ്പോടെ ഉദിച്ചുനിന്നിരുന്നു. മത്സരബുദ്ധിയുടെ പ്രതീകമായിരു

ആനകഥ... ആറര ടൺ ഭാരമുള്ള ഏഷ്യയിലെ തന്നെ ഏറ്റവും ഭാരകൂടുതൽ ഉള്ള കൊമ്പൻ.. കൂടുതൽ വായിക്കു...

Image
 ഗുരുവായൂര്‍ ദേവസ്വം നന്ദന്‍    ‌ 20 വര്‍ഷങ്ങൾക്ക് മുമ്പ് കര്‍ണാടകയിലെ ഒരു വനയോര ഗ്രാമത്തില്‍ നിരന്തര ശല്യമായി മാറി മദിച്ചു നടന്ന ഒരു കാട്ടാനയുണ്ടായിരുന്നു. പല തവണ ആനയെ അകറ്റി നിര്‍ത്താന്‍ പഠിച്ച വിദ്യ പതിനെട്ടും പയറ്റിയിട്ടും ഗ്രാമവാസികള്‍ക്ക് നിരാശ ആയിരുന്നു ഫലം. ഒടുവില്‍ ഫോറസ്റ്റുകാരുടെ കഠിനമായ പരിശ്രമത്തിൽ അവന്‍ ആന കൊട്ടിലിൽ തളയ്ക്കപ്പെട്ടു. ‌   ആ സമയം ഇങ്ങ് നമ്മുടെ ഈ കൊച്ചു കേരളത്തില്‍ കോഴിക്കോട് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ജനറല്‍ മനേജര്‍ ശ്രീ നന്ദകുമാര്‍, 'ഗുരുവായൂര്‍ ഉണ്ണികണ്ണന് നടയിലിരുത്താനായി നല്ലൊരു കുട്ടികൊമ്പനെ' തേടി നടക്കുകയായിരുന്നു. അപ്പോഴാണ് ആ വാർത്ത അദേഹത്തിന്റെ കാതുകളിൽ എത്തിയത്. കര്‍ണാടക ഫോറസ്റ്റുകാർക്ക് അടുത്തിടെ വനയോര മേഖലയില്‍ നിന്നും 24 വയസ്സുള്ള ഒരു സുന്ദരൻ കൊമ്പനെ കിട്ടിയിരിക്കുന്നു. ഉടനെ വിട്ടു കര്‍ണാടകയിലേക്ക്. കണ്ടു, ഇഷ്ട്ടപെട്ടു, കൊണ്ടിങ്ങട്‌ പോന്നു. അതായിരുന്നു സംഭവിച്ചത്. നേരെ നാകേരി മനയില്‍, ഒരാഴ്ച കാലത്തോളം കൊണ്ട് നിര്‍ത്തിയ ആനയെ,നടപടികള്‍ എല്ലാം പൂര്‍ത്തിയാക്കി 1996ല്‍ നന്ദകുമാര്‍, "നന്ദന്‍" എന്ന്