Posts

Elephant booking number kerala

HomeKerala elephants booking Kerala Elephants Booking Phone Numbers Details - Kerala elephants booking contact numbers Kerala Elephants Booking Phone Numbers  Details Kerala Elephants Booking Details AREEKYAL ELEPHANTS - 9447258314,0482 2215314 AATHIRA VINOD - 0474 2794847 BASTIAN ELEPHANTS - 9447043054,04872343054 CHAKALKUDIYIL ELEPHANT - 9447214575,04852289251 CHEMBUKAVU VIJAYKANNAN -9847240004 CHEMBUTHRA ELEPHANT - 04872282400 CHERAI ELEPHANTS - 9447145627,0484 2488169 CHEEROTH CHERIYA RAJEEV-9744406666 CHERPULASSERY ELEPHANTS-9744127777 CHETTHALOOR KUNIYANGATTIL ELEPHANTS - 9447734429,04924234429 CHIRAYAKKATU ELEPHANTS - 9495446549,0481 2551549 CHULLIPARAMBIL - 9946893489 COCHIN DEVASWOM BOARD ELEPHANTS - DIRECT BOOKING ONLY COCHIN THIRUMALA DEVASWOM - 0484 2225459,0484 2224197 EADAVANAKKADU ELEPHANT - 9447944777 EDAKKUNNI ELEPHANT - 9495170688 ERATTUPETTA AYYAPPAN - 9995370788,0482 2275343 ETHITHANAM VISHNUNARAYANAN - 0481 2720919,9249430980 GURUVAYUR DEVASWOM ELEPHANTS - DIRECT B

ഗജ പോക്കിരി ഗുരുവായൂർ വലിയ മാധവൻകുട്ടി, പച്ച മാംസത്തോട് വലിയ ഇഷ്ടം - അതുപോലെ പുകയില തുടങ്ങിയ ലഹരി സാധനങ്ങളോടും

Image
  ഗുരുവായൂർ വലിയമാധവൻകുട്ടി........         ലോകത്തിൽ തന്നെ ഏറ്റവും അധികം ആനകൾ സ്വന്തമായുള്ളതു്... - ഗുരുവായൂരപ്പനു തന്നെ - ഒന്നും വാങ്ങിയതല്ല - ഭക്തർ വഴിപാടായി നടയിരുത്തിയതാണ് - അതിൽ പ്രശസ്തർ ഉണ്ടു് - കൊല കൊമ്പന്മാർ ഉണ്ടു് - പച്ച പാവങ്ങൾ ഉണ്ടു് - ഒറ്റക്കൊമ്പന്മാർ ഉണ്ടു് - മോഴകൾ ഉണ്ട് - പിടിയാനകൾ ഉണ്ടു് - ആനയോട്ടത്തിൽ ഒരുപാടു തവണ വിജയം നേടിയവരുണ്ടു്: ... കോട്ടയിൽ നിന്നും കയ്യിലിരിപ്പിന്റെ ഗുണം കൊണ്ട് വർഷങ്ങളായി പുറത്തിറങ്ങാത്ത വരുണ്ടു്- വൃദ്ധന്മാർ ഉണ്ട് - .....       1974- ഫെബ്രുവരി നാലാം തിയതി 11 വയസുകാരനായ ഒരാനക്കുട്ടിയെ ഗുരുവായൂരപ്പനു മുന്നിൽ നടയിരുത്തി -കുന്നത്തീരിനാരായണൻ നായർ എന്ന ഭക്തനാണ് ആനക്കുട്ടിയെ നടയിരുത്തിയതു് - അവന് ഉടമയുടെ ഇഷ്ടപ്രകാരം;ഭഗവാന്റെ മറ്റൊരു പേരു് മാധവൻ: കുട്ടിയല്ലെ അവൻ: അതുകൊണ്ടു് കുട്ടി കൂടി ചേർത്തു് "മാധവൻകുട്ടിയായി "- പറമ്പിക്കുളം വനത്തിൽ ജനിച്ച ആനക്കുട്ടി - അവിടന്നു വായില്ലാകുന്നിൽ - അവിടന്നു് തൃശൂർ ജില്ലയിലെ പാവറട്ടിയിൽ കുരിയാൽ ജോസഫിന്റെ തടിക്കമ്പനിയിൽ കുറച്ചു കാലം - ഇവിടന്നു ഗുരുവായൂരിലേക്കും .... ഇനി ഒരു കൈമാറ്റം ഇല്ല - അന്ന് 30000 രൂപ വില:    
Image
കോന്നിക്കുട്ടിൽ നിന്നും വാങ്ങി തിരുവതാംകൂർ മഹാരാജാവു് ആറന്മുള ക്ഷേത്രത്തിൽ നടയിരുത്തിയ ആനക്കുട്ടി  ആറന്മുള രഘു          കോന്നിക്കുട്ടിൽ നിന്നും വാങ്ങി തിരുവതാംകൂർ മഹാരാജാവു് ആറന്മുള ക്ഷേത്രത്തിൽ നടയിരുത്തിയ ആനക്കുട്ടി - അവനെ ചിട്ടവട്ടങ്ങൾ പഠിപ്പിച്ചു മിടുക്കനാക്കി - കാഞ്ഞിരവേലിൽ ഗോപാലപിളള എന്ന ചട്ടക്കാരനാണ് അവന്റെ എല്ലാ ഉയർച്ചക്കും കാരണക്കാരൻ - സ്വന്തം മകനെ പോലെയാണ് അദ്ദേഹം അവനെ കൊണ്ടു നടന്നത് - തിരുവതാംകൂർ ദേവസ്വത്തിന്റെ കാളി എന്ന മഹാവികൃതിയായിരുന്ന കാളി എന്ന പിടിയാനയെ കൊണ്ടു നടന്നിട്ടുണ്ടു് ഗോപാലപിള്ള - .12 - വയസ്സിൽ ചിത്തിര തിരുന്നാൾ മഹാരാജാവാണ് ആറന്മുള ക്ഷേത്രത്തിൽ നടയിരുത്തിയതു് - രഘു വളർന്ന് ഒത്ത ഒരാനയായി -         നല്ല സ്വഭാവ ഗുണമുളള ആന - മദപ്പാടിലും എഴുന്നള്ളിക്കാം.... എഴുന്നള്ളിച്ചിട്ടുമുണ്ടു്- ഉദയനാപുരം-ഓമല്ലൂർ: ഹരിപ്പാട് എന്നീ ക്ഷേത്രങ്ങളിൽ - 45 വർഷം ഗോപാലപിള്ള തന്നെ ചട്ടക്കാരൻ -      വിസ്താരമേറിയ പെരുമുഖം - സാധാരണ തലേക്കെട്ടു പോര.... വലിയ തലേക്കെട്ടു തന്നെ വേണം അവന് - പ്രധാന ആകർഷണം തുമ്പിക്കയ്യു തന്നെ - നിലത്തു് പലമടക്കുകളായിക്കിടക്കും -വലിയ കീറലോതുളയോ ഇല
Image
രാമനും കർണ്ണനും ഒപ്പത്തിനൊപ്പം...! കൂടെ പാറശ്ശേരി ചാമിയാശാനും എരിമയൂർ മണിയേട്ടനും...!! ഇത്തിത്താനം ഇളങ്കാവിലമ്മയുടെ തങ്കത്തിടമ്പിന് വേണ്ടി കർണ്ണനും രാമചന്ദ്രനും ഇഞ്ചോടിഞ്ചു പൊരുതിക്കയറിയ പോരാട്ടം.! അവലംബം: ഇത്തിത്താനം ഗജമേള 2001  വിവരണം: വിനു പൂക്കാട്ടിയൂർ. ഇരുപതാം നൂറ്റാണ്ടിലെ നൂറാംവർഷമായ 2000. ദൈവത്തിന്റെ സ്വന്തം നാട്ടിൽ അക്ഷരനഗരിയുടെ തിരുമുറ്റത്ത് ഇത്തിത്താനം ഇളങ്കാവ് ദേവിയുടെ തങ്കത്തിടമ്പ് സ്വന്തമാക്കുവാൻ അന്നത്തെ കൊടികെട്ടിയ ഉയരക്കേമന്മാരായ നാണു എഴുത്തച്ഛൻ സൂര്യനും ആതിര രാജശേഖരനും ശിരസ്സുയർത്തി.! ശക്തമായ മത്സരത്തിനൊടുവിൽ അമ്പലക്കോടി യുവജന സമാജം എഴുന്നെള്ളിച്ച സൂര്യൻ തിടമ്പ് നേടിയപ്പോൾ, രാജശേഖരനെ കൊണ്ടുവന്ന മലകുന്നം അയ്യപ്പ ഭജന സമിതി  വിധിപ്രഖ്യാപനത്തിൽ അതൃപ്തി രേഖപ്പെടുത്തുകയും പിന്നീട് വാക്കേറ്റവും പ്രശ്നങ്ങളും വെല്ലുവിളിയുമെല്ലാമായി ആ വർഷം അവസാനിക്കുകയും ചെയ്തു.    വരാൻ പോകുന്ന മഹായുദ്ധത്തിനു വഴിമരുന്നിട്ടായിരുന്നു അന്നത്തെ പരിപാടിയവസാനിച്ചത്.! മത്സരിച്ചു തിടമ്പ് നേടുകയെന്നതു ആനകളെ പങ്കെടുപ്പിക്കുന്ന വിഭാഗങ്ങളുടെ അഭിമാനത്തിന്റെ പ്രശ്നമായതിനാൽ, ഉയരപ്പെരുമയുടെ

സെൽഫി പ്രേമം .ആനയ്‌ക്കരികിലെത്തി സെൽഫി എടുക്കാൻ ശ്രമിച്ച യുവാവിന് ആനയുടെ കുത്തേറ്റു..ഇനിയേലും ഓർക്കുക ആന ഒരു വന്യജീവിയാണ് ഇത് വായിച്ചിട്ടെങ്കിലും യുക്തിയുടെ പെരുമാറുക ആനപ്രേമികൾ

Image
ആനയ്‌ക്കൊപ്പം സെൽഫി എടുക്കാൻ ശ്രമിച്ച യുവാവിന് കുത്തേറ്റു . പറമ്പിൽ തളച്ചിരുന്ന ആനയ്‌ക്കരികിലെത്തി സെൽഫി എടുക്കാൻ ശ്രമിച്ച യുവാവിന് ആനയുടെ കുത്തേറ്റു. പുന്നപ്ര കണ്ണമ്പള്ളിൽ റിനീഷി (43) നാണ് കുത്തേറ്റത്. വയറിന് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയ നടത്തി. അപകടനില തരണം ചെയ്തിട്ടില്ല. ചൊവ്വാഴ്ച വൈകീട്ട് പുന്നപ്രയിലായിരുന്നു സംഭവം. ക്ഷേത്രോത്സവത്തിനായി കൊണ്ടുവന്ന ആനയെയാണ് പറമ്പിൽ തളച്ചിരുന്നത് . സെൽഫി പ്രേമം  മറ്റുള്ളവരുടെ മുന്നിൽ ഷൈൻ ചെയ്യാൻ ആണ് ശ്രമിക്കുന്നത് എങ്കിൽ ആ കളി ആനയോട് വേണ്ടാ,കാരണം ആ കളി ജീവിതത്തിൽഒരു പ്രാവശ്യം മാത്രമെ സാധിക്കൂ. ആന നമ്മുടെ കളികുഞ്ഞാണെന്ന് വിചാരിച്ചാൽ അത് തെറ്റി,എപ്പോൾ പതിനാറിന്റെ പണി കിട്ടി എന്ന് കരുതിയിൽ മതി... കളി ആനയോട് വേണ്ട എന്ന് പലരും പറയാറുണ്ട്. എന്നിട്ടും ചിലര്‍ ആനയോട് കളിക്കും, പണി പാളുകയും ചെയ്യും. ആനയ്ക്ക് പലപ്പോഴും മനുഷ്യ നിലവാരത്തില്‍ ചിന്തിക്കാന്‍ സാധിക്കും. എന്നാല്‍ ബോധം പോയാലെ അവര്‍ മനുഷ്യരെക്കാള്‍ ക്രുദ്ധരാകും. പിന്നെ ചെയ്യുന്നതെന്തെന്ന് അവര്‍ക്ക് പോലും അറിയാന്‍ സാധിക്കില്ല.

കർണ്ണനും അവന്റെ പഴയ സാരഥി കണ്ണേട്ടനും തമ്മിലുള്ള ആത്മ ബന്ധത്തിന്റെ കഥ ഒന്ന് കേട്ടു നോക്കു...

Image
കർണ്ണനും കണ്ണേട്ടനും ...!  ഓരോ ഉത്സവവും സമ്മാനിക്കുന്നത് ഒത്തുചേരലിന്റെ ആനന്ദമാണ്.! ആഹ്ലാദവും ആവേശവും ആകാംഷയുമെല്ലാം സമ്മേളിക്കുന്ന മുഹൂർത്തങ്ങളിലൂടെയാണ് ഓരോ ഉത്സവവും കടന്നുപോവുക.! രണ്ടര വർഷങ്ങൾക്കു മുൻപുള്ള ഒരു ജനുവരി. തൃശൂരിൽ നിന്നും ഡ്യൂട്ടി കഴിഞ്ഞു നൂറേ നൂറിൽ ബൈക്കോടിക്കുമ്പോൾ ലക്ഷ്യം ഒന്ന് മാത്രമായിരുന്നു "കണ്ണേങ്കാവ് പൂരം". I ഏകഛത്രാധിപതിയുടെയും രാമാനുജന്റെയും ചങ്ങലകിലുക്കങ്ങൾ മുഴങ്ങുന്ന പേരാമംഗലവും, പൂരങ്ങളുടെ പൂങ്കാവനമായ കുന്നംകുളവും കഴിഞ്ഞു വണ്ടി ചീറിപ്പായുകയുകയാണ്.! സീസണിൽ ആദ്യം വരുന്നൊരു പൂരമാണ് കണ്ണേങ്കാവിലേത്. നല്ല ചിട്ടയുള്ള എഴുന്നെള്ളിപ്പും ഗജവീരന്മാരും, പഞ്ചവാദ്യവും പഞ്ചാരിയും, ആയിരക്കണക്കിന് കരിങ്കാളികളും, മറ്റു നാടൻകലാരൂപങ്ങളും, ഭൂമിയെ പ്രകമ്പനം കൊള്ളിക്കുന്ന വെടിക്കെട്ടുമെല്ലാമായി എല്ലാം തികഞ്ഞൊരു പൂരം.! കണ്ടില്ലെങ്കിൽ അത് നഷ്ടം തന്നെയാണ്. ആ നഷ്ടം സഹിക്കാൻ എന്നിലെ പൂരപ്രേമി തയ്യാറുമല്ലായിരുന്നു.! ചങ്ങരംകുളത്തുനിന്നും മൂക്കുതല റോഡിലേക്ക് വണ്ടി തിരിച്ചപ്പോഴേക്കും ബ്ലോക്ക്. ബൈക്ക് യാത്രയ്ക്ക് അതോടെ വിരാമം.! Keralakkarayile Gajakes

ആനകഥ : 7 പോലീസ് സ്റ്റേഷൻ ആക്രമിച്ചു പാപ്പാനെ മോചിപ്പിച്ച "ആല സോമൻ.. ഇവനെ പറ്റി ഒന്നു കേട്ടുനോക്കു...

Image
പോലീസ് സ്റ്റേഷൻ ആക്രമിച്ചു പാപ്പാനെ മോചിപ്പിച്ച "ആല സോമൻ" എന്ന ആനയെകുറിച്ചെഴുതാമോ എന്നൊരു സുഹൃത്ത് ചോദിക്കുകയുണ്ടായി. അറിയാവുന്ന വിവരങ്ങളും കിട്ടിയ അറിവുകളും കൊണ്ടെഴുതിയതാണിത്. വായിച്ചു നോക്കി അഭിപ്രായം പറയാൻ മടിക്കരുത്.! ആനയും ചട്ടക്കാരനും തമ്മിലുള്ള ആത്മബന്ധത്തിന്റെ ആകെത്തുകയായിരുന്നു ആല സോമൻ എന്ന കൊമ്പൻ. പൊക്കത്തിൽ ചെറിയവനായിരുന്നെങ്കിലും, ചട്ടക്കാരോടും സഹജീവികളോടുമുള്ള ഇവന്റെ സ്നേഹത്തിന് ചെങ്ങലൂർ രംഗനാഥനെക്കാൾ ഉയരമുണ്ടായിരുന്നു.! അതെ, ആരും നോക്കിനിൽക്കുന്ന സൗന്ദര്യവും, ആരെയും ആനപ്രേമിയാക്കുന്ന സ്വഭാവവും.! ചെങ്ങന്നൂർ പ്ലാപ്പള്ളിത്തറ വീട്ടിലെ ആനയായിരുന്നു സോമൻ. ചട്ടക്കാരൻ തന്റെ അമ്മയും, ഉടമസ്ഥൻ തന്റെ അച്ഛനുമായി കരുതിയ ആന. തികഞ്ഞ സ്വഭാവശുദ്ധിയുടെ പര്യായമായിരുന്നു സോമൻ. എന്നാൽ തന്റെ വേണ്ടപ്പെട്ടവരെ ആരെങ്കിലും ഉപദ്രവിച്ചാൽ സോമൻ നോക്കിനിൽക്കുകയുമില്ല.! ഒരിക്കൽ തന്റെ ചട്ടക്കാരനെ മാന്നാർ പോലീസ് കസ്റ്റഡിയിലെടുത്തു. ആനയെ നിയന്ത്രിക്കേണ്ട പാപ്പാൻ, മദ്യപിച്ചു ലക്കുകെട്ട് യാതൊരു നിയന്ത്രണവുമില്ലാതെ നിൽക്കുമ്പോഴായിരുന്നു ഇത്. എന്നാൽ ചട്ടക്കാരനെ അന്വേഷിച്ചു മാന്നാർ സ്റ