Posts

Showing posts from April, 2020
Image
കോന്നിക്കുട്ടിൽ നിന്നും വാങ്ങി തിരുവതാംകൂർ മഹാരാജാവു് ആറന്മുള ക്ഷേത്രത്തിൽ നടയിരുത്തിയ ആനക്കുട്ടി  ആറന്മുള രഘു          കോന്നിക്കുട്ടിൽ നിന്നും വാങ്ങി തിരുവതാംകൂർ മഹാരാജാവു് ആറന്മുള ക്ഷേത്രത്തിൽ നടയിരുത്തിയ ആനക്കുട്ടി - അവനെ ചിട്ടവട്ടങ്ങൾ പഠിപ്പിച്ചു മിടുക്കനാക്കി - കാഞ്ഞിരവേലിൽ ഗോപാലപിളള എന്ന ചട്ടക്കാരനാണ് അവന്റെ എല്ലാ ഉയർച്ചക്കും കാരണക്കാരൻ - സ്വന്തം മകനെ പോലെയാണ് അദ്ദേഹം അവനെ കൊണ്ടു നടന്നത് - തിരുവതാംകൂർ ദേവസ്വത്തിന്റെ കാളി എന്ന മഹാവികൃതിയായിരുന്ന കാളി എന്ന പിടിയാനയെ കൊണ്ടു നടന്നിട്ടുണ്ടു് ഗോപാലപിള്ള - .12 - വയസ്സിൽ ചിത്തിര തിരുന്നാൾ മഹാരാജാവാണ് ആറന്മുള ക്ഷേത്രത്തിൽ നടയിരുത്തിയതു് - രഘു വളർന്ന് ഒത്ത ഒരാനയായി -         നല്ല സ്വഭാവ ഗുണമുളള ആന - മദപ്പാടിലും എഴുന്നള്ളിക്കാം.... എഴുന്നള്ളിച്ചിട്ടുമുണ്ടു്- ഉദയനാപുരം-ഓമല്ലൂർ: ഹരിപ്പാട് എന്നീ ക്ഷേത്രങ്ങളിൽ - 45 വർഷം ഗോപാലപിള്ള തന്നെ ചട്ടക്കാരൻ -      വിസ്താരമേറിയ പെരുമുഖം - സാധാരണ തലേക്കെട്ടു പോര.... വലിയ തലേക്കെട്ടു തന്നെ വേണം അവന് - പ്രധാന ആകർഷണം തുമ്പിക്കയ്യു തന്നെ - നിലത്തു് പലമടക്കുകളായിക്കിടക്കും -വലിയ കീറലോതുളയോ ഇല