Posts

Showing posts from May, 2021

ഗജ പോക്കിരി ഗുരുവായൂർ വലിയ മാധവൻകുട്ടി, പച്ച മാംസത്തോട് വലിയ ഇഷ്ടം - അതുപോലെ പുകയില തുടങ്ങിയ ലഹരി സാധനങ്ങളോടും

Image
  ഗുരുവായൂർ വലിയമാധവൻകുട്ടി........         ലോകത്തിൽ തന്നെ ഏറ്റവും അധികം ആനകൾ സ്വന്തമായുള്ളതു്... - ഗുരുവായൂരപ്പനു തന്നെ - ഒന്നും വാങ്ങിയതല്ല - ഭക്തർ വഴിപാടായി നടയിരുത്തിയതാണ് - അതിൽ പ്രശസ്തർ ഉണ്ടു് - കൊല കൊമ്പന്മാർ ഉണ്ടു് - പച്ച പാവങ്ങൾ ഉണ്ടു് - ഒറ്റക്കൊമ്പന്മാർ ഉണ്ടു് - മോഴകൾ ഉണ്ട് - പിടിയാനകൾ ഉണ്ടു് - ആനയോട്ടത്തിൽ ഒരുപാടു തവണ വിജയം നേടിയവരുണ്ടു്: ... കോട്ടയിൽ നിന്നും കയ്യിലിരിപ്പിന്റെ ഗുണം കൊണ്ട് വർഷങ്ങളായി പുറത്തിറങ്ങാത്ത വരുണ്ടു്- വൃദ്ധന്മാർ ഉണ്ട് - .....       1974- ഫെബ്രുവരി നാലാം തിയതി 11 വയസുകാരനായ ഒരാനക്കുട്ടിയെ ഗുരുവായൂരപ്പനു മുന്നിൽ നടയിരുത്തി -കുന്നത്തീരിനാരായണൻ നായർ എന്ന ഭക്തനാണ് ആനക്കുട്ടിയെ നടയിരുത്തിയതു് - അവന് ഉടമയുടെ ഇഷ്ടപ്രകാരം;ഭഗവാന്റെ മറ്റൊരു പേരു് മാധവൻ: കുട്ടിയല്ലെ അവൻ: അതുകൊണ്ടു് കുട്ടി കൂടി ചേർത്തു് "മാധവൻകുട്ടിയായി "- പറമ്പിക്കുളം വനത്തിൽ ജനിച്ച ആനക്കുട്ടി - അവിടന്നു വായില്ലാകുന്നിൽ - അവിടന്നു് തൃശൂർ ജില്ലയിലെ പാവറട്ടിയിൽ കുരിയാൽ ജോസഫിന്റെ തടിക്കമ്പനിയിൽ കുറച്ചു കാലം - ഇവിടന്നു ഗുരുവായൂരിലേക്കും .... ഇനി ഒരു കൈമാറ്റം ഇല്ല - അന്ന് 30000 രൂപ വില: