Posts

Showing posts from January, 2019

ആനകഥ.; ചരിത്രത്തിൽ ആദ്യമായി ഫോട്ടോ കണ്ട് മാത്രം വാങ്ങിയ ആനകുട്ടി.. ഇവന്റെ കഥ ഒന്നു കേട്ടു നോക്കു....

Image
ഇളമുറതമ്പുരാൻ.! "ചെർപ്പുളശ്ശേരി പാർത്ഥൻ"   ഇരുപതാം നൂറ്റാണ്ടിലെ നൂറാമതു വർഷമായ 2000. അസ്സാം മഴക്കാടുകളുടെ കുളിരിലും വന്യതയിലും പിറന്നുവീണ കരിങ്കറുപ്പൻ ആനക്കുട്ടിയെ പാപ്പാലപ്പറമ്പിൽ പോത്തൻ വർഗീസ് സ്വന്തമാക്കി. പ്രായത്തിൽ കവിഞ്ഞ വളർച്ചയും, നാടൻ ആനകളുടേതു പോലുള്ള വലിയ ചെവികളും, ഉയർന്ന വായുകുംഭവും, വ്യത്യസ്തമാർന്ന മുഖഭംഗിയും എല്ലാറ്റിനുമുപരിയായി ഇരുട്ടുപോലും നാണിച്ചു പൊകുന്ന കറുപ്പഴകും കണ്ട പോത്തൻ വർഗീസ് ആനക്കുട്ടിയുടെ അഭൗമസൗന്ദര്യത്തിൽ മയങ്ങിവീണു എന്നതാണ് സത്യം.! വിലയുറപ്പിച്ചു നാട്ടിലേക്കു കൊണ്ട് വരുന്നതിനു മുൻപേ അഴകേറും കരുമാടിക്കുട്ടന്റെ ചിത്രം നാട്ടിലെത്തി. ആനക്കുട്ടിയുടെ പടം കണ്ട് ഇഷ്ടമായ പൂമുള്ളി മനയ്ക്കൽ ഉണ്ണി നമ്പൂതിരി അങ്ങെനെ അവനെ സ്വന്തമാക്കാനെത്തി. ചരിത്രത്തിൽ ആദ്യമായി ഫോട്ടോ മാത്രം കണ്ട് കച്ചവടമായ ആനക്കുട്ടിയായി ആ കരിങ്കറുപ്പൻ മാറി.! ലക്ഷണത്തികവുകൾക്കു മുൻ‌തൂക്കം നൽകി ആനകളെ സ്വന്തമാക്കിയിരുന്ന പൂമുള്ളിമനക്കാർ, ലക്ഷണങ്ങളുടെ അളവുകോലുകൾ വച്ചു ആനക്കുട്ടിയെ അളന്നില്ല.! ഒരു വശത്തേക്ക് ചരിഞ്ഞു വളരുന്ന കൊമ്പുകളോ, നീളമില്ലാത്ത തുമ്പിയോ, തുമ്പിക്കൈയുടെ അഗ്രഭാഗ

നല്ല മഞ്ഞുള്ള സമയമാണ് നല്ല തണുപ്പും ..ആനകൾ ഇടയാനും അനുസരണക്കേട് കാട്ടാനും പ്രവണത കൂടുന്ന സമയം, കമ്മറ്റിക്കാരും ..ഉത്സവപ്രേമികളും ബുദ്ധിമുട്ട് ഉണ്ടാക്കത്ത വിധത്തിൽ നോക്കുക

Image
ചെറായി പൂരത്തിനിടെ പുതുപ്പള്ളി കേശവൻ വിരണ്ട്‌ ഓടാൻ നോക്കിയപ്പോൾ രണ്ടാം പാപ്പാനായ അനീഷ് കാട്ടിയ സാഹസികതയ്ക്ക് ഒരു ബിഗ് സലൂട്ട്. വലിയ അപകടം ഒഴിവാക്കിയതിന്. പല പ്രതിസന്ധികളിലൂടെയാണ് ഇന്ന് ഉത്സവ സീസണ് കടന്ന് പൊയ്കൊണ്ടിരിക്കുന്നത്.. കഴിഞ്ഞ വര്ഷത്തേക്കാളും ആനകൾ തെറ്റുന്നത് കൂടുതലായിരിക്കുന്നു...   പൂരം നടത്തിപ്പ് ക്കാരും ആനപപ്പന്മാരും ഏറെ ശ്രദ്ധിക്കേണ്ട സമയമാണിത് കുത്തിപൊക്കിയുള്ള തലപൊക്ക മത്സരങ്ങളൊക്കെ ഒഴിവാക്കി നല്ല രീതിയിൽ പൂരം നടത്താൻ ഓരോ കമ്മറ്റിക്കാരും ശ്രധിക്കേണ്ടതാണ്...  നല്ല മഞ്ഞുള്ള സമയമാണ് നല്ല തണുപ്പും ..ആനകൾ ഇടയാനും അനുസരണക്കേട് കാട്ടാനും പ്രവണത കൂടുന്ന സമയം, കമ്മറ്റിക്കാരും ..ഉത്സവപ്രേമികളും ബുദ്ധിമുട്ട് ഉണ്ടാക്കത്ത വിധത്തിൽ നോക്കുക

ഗുരുവായൂർ ഇന്ദ്രസനെ കണ്ടപ്പോൾ കൊച്ചുമിടുക്കിക്ക് ഒരാഗ്രഹം പൈനാപ്പിൾ കൊടുത്തു ഒന്ന് മയക്കണം.കൂട്ടത്തിൽ ഒന്ന് തൊടും ചെയ്യാം ..ആഗ്രഹം സഫലമാക്കി മിടുക്കി വീഡിയോ കാണാം,..

Image
ഉൽസവവും മേളവും തായമ്പകയുമൊന്നുമല്ല ഇവൾക്ക് കമ്പം ആനയാണ്. പൂരപ്പറമ്പിലിങ്ങനെ തലയെടുപ്പോടെ നിൽക്കുന്ന ആനയെ കണ്ടപ്പോൾ ഇൗ കുഞ്ഞിന് ഒരു മോഹം. ആനയെ ഒന്നു തൊടണം.   ഇപ്പോൾ വാട്സപ്പിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോ ആണിത്... പാപ്പാനെ ചാക്കിലാക്കുന്ന മിടുക്കി.... ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്യൂ ആന എന്ന വലിയ ജീവിയെ അടുത്തറിയാൻ ശ്രമിക്കുന്ന കൊച്ചു മിടുക്കി.. കയ്യിൽ പൈൻആപ്പിൾ കൊണ്ട് ആനയുടെ അടുത്തേക്ക് വന്നു അത് ആനകാരന്റെ കയ്യിൽ ഏല്പിച്ചു ആനക്ക് അത് കൊടുക്കുന്നു, പിന്നീട് ആനയെ പറ്റി ആനക്കാരനോട് എന്തൊക്കെയോ ചോദിക്കുന്നു..അവസാനം ആനകാരന്റെ അനുവാദത്തോടെ അവനെ ഒന്ന് തൊട്ട് നോക്കാൻ ആനയുടെ നടയുടെ അരികിൽ..അല്പം സമയം ആനയെ തൊട്ട് നോക്കി, അവന്റെ നടയിൽ തലോടി അവൾ ആസ്വദിക്കുന്നു..ഈ സമയം അത്രെയും ആന തന്റെ ഭക്ഷണം ആസ്വദിച്ചു കഴിക്കുന്നു, ചട്ടക്കാരൻ കൊച്ചു മിടുക്കിയെ ശ്രദ്ധിച്ചു ആനയുടെ അടുത്ത് നിർത്തി, അൽപനേരം കഴിഞ്ഞു അദ്ദേഹം അവളെ പതിയെ ആനയുടെ സമീപത്തു നിന്ന് മാറ്റി ഒരു ചെറിയ കുശലാന്വേഷണം. .കൊച്ചു മിടുക്കി ആനയെ കണ്ടും തൊട്ടത്തിന്റെ സന്തോഷത്തിൽ അടുത്ത് നിന്ന അവളുടെ വീട്ടുകാരുടെ അടുത്തേക്ക് പോയി...എറണ

ആനകഥ.. താടമുട്ടെ ഒലിക്കുന്ന സമയത്തു കേരളത്തിലെ ഏറ്റവും ഭാരമേറിയ തിടമ്പ് എന്ന് ഖ്യാതി ഉള്ള ഉദയനാപുരത്തപ്പന്റെ തിടമ്പേറ്റി ഭംഗിയായി എഴുന്നള്ളിപ്പ് പൂർത്തിയാക്കിയ ചരിത്രമുള്ള കൊമ്പന്റെ കഥ

Image
നീരു മുറ്റി ഒലിക്കുമ്പോളും എഴുന്നള്ളിപ്പ് എടുക്കുന്ന ഒരു കൊമ്പന്റെ കഥ..  പഴയ വൈക്കം അഷ്ടമി.. . ഓർമ്മയിൽ തിരുവല്ല ജയചന്ദ്രൻ...  തിരുവല്ല ശ്രീവല്ലഭ മഹാക്ഷേത്രത്തിന്റെയും തിരുവിതാകൂറിന്റെയും അഭിമാനചക്രവർത്തി ആയിരുന്നു തിരുവല്ല ജയചന്ദ്രൻ.  വിവിധക്ഷേത്രങ്ങളിലെക്കായി ദേവസ്വം ബോർഡ്‌ കോന്നി ആനക്കൂട്ടിൽ നിന്ന് ലേലത്തിൽ വാങ്ങിയ ആനകളിൽ ഒരുവനായി മല്ലികവനം എന്നറിയപ്പെടുന്ന തിരുവല്ല പട്ടണത്തിലേക്ക് ഒരു ഇത്തിരികുഞ്ഞനായി കടന്നു വന്ന്.. തെക്കൻ കേരളത്തിലെ ഗജചക്രവർത്തിമാരിൽ മുന്പനായി മാറിയ നാട്ടാനചന്തം മദ്ധ്യ തിരുവിതാംകൂറിലെ പ്രശസ്തരായ ആനകളിൽ ഏറ്റവും ശാന്തൻ എന്ന വിശേഷണം ജയചന്ദ്രന് സ്വന്തമായിരുന്നു..  തിരുവല്ല ശ്രീവല്ലഭക്ഷേത്രത്തിലും, വാഴപ്പള്ളി ശിവക്ഷേത്രത്തിലും, കവിയൂർ മഹാദേവക്ഷേത്രത്തിലും, ചെങ്ങന്നൂർ ശിവക്ഷേത്രത്തിലും, അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലും, മാവേലിക്കര ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലും പ്രധാന തിടമ്പേറ്റുന്നത് ജയചന്ദ്രനായിരുന്നു. ഇവിടങ്ങളിൽ എല്ലാം അവനോളം പോന്ന ഗജവീരന്മാർ ഉണ്ടായിരുന്ന കാലത്താണ് ഈ അംഗീകാരം.. തലയെടുപ്പിൽ ഒന്നാമനും ,വിരിഞ്ഞ കൊമ്പുകളും ,നിലത്തിഴ

ആനപ്രേമി എന്ന പട്ടം അലങ്കാരമായി കൊണ്ടുനടക്കാതെ അത് നമ്മുടെ കടമയാണെന്നും, ഓരോ ആനകളും ആരോഗ്യത്തോടെയും ദീർഘായുസോടെയും ഇരിക്കാൻ നമ്മൾ ബാധ്യസ്ഥനാണെന്നും മനസിലാക്കുന്നവനാണ് ഇന്നത്തെ കാലത്ത് ഒരു നല്ല ആനപ്രേമി.

Image
ആനകളെ ജീവനുതുല്യം സ്നേഹിക്കുന്ന എത്രപേർ ഉണ്ടിവിടെ...??  സ്വാർത്ഥലാഭത്തിനുവേണ്ടി കപടമൃഗസ്നേഹം നടിക്കാതെ എല്ലാ ആനകളെയും ജീവനുതുല്യം അളവും, നിലവും, ഭംഗിയും നോക്കാതെ സ്നേഹിക്കുന്നവർ എത്രപേരുണ്ട്..??  ചിന്തിക്കേണ്ടത് നിങ്ങൾതനെയാണ്. ആനപ്രേമി എന്ന പട്ടം അലങ്കാരമായി കൊണ്ടുനടക്കാതെ അത് നമ്മുടെ കടമയാണെന്നും, ഓരോ ആനകളും ആരോഗ്യത്തോടെയും ദീർഘായുസോടെയും ഇരിക്കാൻ നമ്മൾ ബാധ്യസ്ഥനാണെന്നും മനസിലാക്കുന്നവനാണ് ഇന്നത്തെ കാലത്ത് ഒരു നല്ല ആനപ്രേമി.  ആനയുണ്ടെങ്കിലേ ആനമുതലാളിയുള്ളൂ, ആനപ്രേമിയുള്ളൂ, പാട്ടക്കാരൻ ഉളൂ ആനക്കരന്റെ കുടുംബം പോലും നേരെ നിലലിൽകൂള്ളൂ. സോഷ്യൽ മീഡിയ വഴി ഫോട്ടോസ് ഷെയർചെയ്ത് പരസ്പരം വെല്ലുവിളിച്ച് വലിയ സംഘ്യകൊടുത്ത്‌ ആനയെ കൊണ്ടുവരുബോൾ ആനയുടെ ആരോഗ്യസ്ഥിതി കൂടി നോക്കേണ്ടത് അത്യാവശ്യമാണ്..!  ചെർപ്പുളശ്ശേരി SK ഗ്രൂപ്പിന്റെ എണ്ണം പറഞ്ഞതതും ഒരുപാട് ആനപ്രേമികളുടെ മനസ്സിൽ ഇടം നേടിയതുമായ #ചെർപ്പുളശ്ശേരി_പാർത്ഥൻ എന്ന ആന ഇന്ന് ഇത്തരത്തിൽ ഒരു പ്രതിസന്ധിഘട്ടത്തിലൂടെയാണ് കടന്നുപോവുന്നത് എന്ന് ഈ ദിവസങ്ങളിൽ ആയി വന്ന ഫോട്ടോസ് കണ്ടാൽ മനസിലാകും. നേരിൽ കണ്ടവരുടെ കണ്ണുനിറഞ്ഞു പോവുന്ന വിധത്തിൽ ആ

ആനകഥ ..വെണ്മണി നീലകണ്ഠനെ പറ്റി കൂടുതൽ അറിയണോ.. ഇവിടെ ക്ലിക്ക് ചെയ്യൂ

Image
വെൺമണി നീലകണ്ഠൻ . ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ ബ്ളോക്ക് പിരിധിയിൽ വരുന്ന ഒരു പഞ്ചായത്താണ് വെൺമണി ഗ്രാമപഞ്ചായത്ത്. ഈ ഗ്രാമപഞ്ചായത്തിന്റെ ആസ്ഥാനം കല്യാത്ര ജംഗ്ഷൻആണ് .ഞങ്ങൾ പന്തളത്തുകാർക്ക് വളരെ അടുത്താണ് വെൺമണി. വടക്ക് -കുളനട, വെണ്മണി പഞ്ചായത്തുകൾ ആണ് ഉള്ളത്, നമ്മൾ ഇന്ന് ഇവിടെ പറയാൻ പോകന്നത് ആലപ്പുഴ ജില്ലയുടെ ഒരു വേറിട്ട ഓരു ആന ചന്തം, കുറെ വർഷങ്ങളായി ഞങ്ങൾ കണ്ടും കേട്ടും വളർന്ന വന്ന ഞങ്ങളുടെ പ്രിയപുത്രൻ വെൺമണി കോയിപ്പുറത്തു വീട്ടിലെ ഒരംഗത്തെക്കുറിച്ചാണ്. അതായത് കോയിപ്പുറത്തു വീടിന്റെ എല്ലാ ഷെശ്വര്യങ്ങൾക്കും കാരണഭൂതനയായ ഒരു പടയാളി ചന്തം അതെ അവൻ തന്നെ വെൺമണി നീലകണ്ഠൻ.എന്റ്റ നാട്ടുകാരനായ ഇവനെക്കുറിച്ച് ഒരുപാട് താമസിച്ചാണ് ഒരു പോസ്റ്റ് ഉണ്ടാക്കിയത്. നീലനെക്കുറിച്ച് പറയുമ്പോൾ കുറെ കൈമാറ്റങ്ങൾക്കു ശേഷം വെൺമണി എന്ന സ്വപ്ന സുന്ദരമായ ഗ്രാമത്തിൽ അതും നല്ല ഒരു മുതലാളിയുടെ കീഴിൽ അതിനെക്ക ഭാഗ്യം ചെയ്യണം. ആരെയും ഒറ്റനോട്ടത്തിൽ തന്നെ തന്റെ അഴകു കൊണ്ട് വശീകരിക്കാൻ പ്രാപ്തിയുള്ള ഒരു ആന ചന്തം. ആസ്സാം മഴക്കാടുകളിൽ ഓടി തിമർത്തു നടന്നിരുന്ന ഇവൻ എങ്ങനെയോ കച്ചവടക്കാതിയൻമാരുടെ കൈയിൽ അകപ്പെട്ടു.അവി

ഒന്ന് ആന പാപ്പനയി നോക്കിയതാ....

ചെങ്ങല്ലൂർ രംഗനാഥനും അകവൂർ ഗോവിന്ദനും ഗജലോകം വാണിരുന്ന കാലത്ത് അധികം ശ്രധിക്കപ്പെടാതെ പോയ ഒരു ഗജ വിസ്മയം കൂടുതൽ അറിയൂ...

Image
" ഊമമ്പിള്ളി ശേഖരൻ"    ഗജപർവ്വതം ചെങ്ങലൂർ രംഗനാഥന്റെ പ്രശസ്തിക്കും കലാപകാരിയായ അകവൂർ ഗോവിന്ദന്റെ കുപ്രസിദ്ധിക്കും ഇടയിൽ അത്രയൊന്നും ശ്രദ്ധ കിട്ടാതെ പോയ ഗജവിസ്മയം.!  തൃശൂർ കടലാശ്ശേരി ഊമമ്പിള്ളി മനയ്ക്കൽ ശേഖരൻ എന്ന സ്വഭാവമഹിമയുള്ള നാടൻ കൊമ്പൻ.! വർഷം 1914. ഭൂമിയിലെ ദേവസംഗമം എന്നറിയപ്പെടുന്ന ആറാട്ടുപുഴ പൂരം. ശാസ്താവിന്റെ പൊൻതിടമ്പേന്തി നിൽക്കുന്ന ആനകേരളത്തിലെ എക്കാലത്തെയും വലിയവൻ സാക്ഷാൽ ചെങ്ങലൂർ രംഗനാഥൻ.! ചെങ്ങലൂരാനയുടെ ഒൻപതാം വർഷത്തെ ആറാട്ടുപുഴ എഴുന്നെള്ളിപ്പ്.! വലത്തെ കൂട്ടായി കൂട്ടാനക്കുത്തിനും ഇടച്ചിലിനും പേരുകേട്ട അകവൂർ ഗോവിന്ദൻ എന്ന അതിഭയങ്കര കലാപകാരി.! ഇടത് സ്വഭാവഗുണവും അഴകും കൊണ്ട് പേരെടുത്ത ഊമമ്പിള്ളി ശേഖരൻ. നല്ല പൊക്കവും സൗന്ദര്യവും ഉള്ളതിനാലാവാം ചെങ്ങലൂരാനയുടെ കൂടെ അകമ്പടിയായി ഇവർ തന്നെ സേവിച്ചത്. പക്ഷെ തനിസ്വഭാവം പുറത്തെടുത്ത അകവൂർ ഗോവിന്ദൻ തൊട്ടടുത്തു നിന്നിരുന്ന രംഗനാഥനെ കുത്തി.! അടിതെറ്റിയ രംഗനാഥൻ ചെരിഞ്ഞത് ശേഖരന്റെ ദേഹത്തേക്ക്.! എന്നാൽ പതിനൊന്നര അടി ഉയരവും അതിനൊപ്പവും ശരീരവുമുണ്ടായിരുന്ന രംഗനാഥനെ, ശേഖരൻ താങ്ങി നിർത്തി.! അതും തിടമ്പും ആനപ്പുറത്തുള്ള

ചെമ്പൂത്ര കൊടുങ്ങല്ലൂർക്കാവ് മകരച്ചൊവ്വ 2019 ജനുവരി 15 ന് അണിനിരക്കുന്ന ഗജവീരന്മാർ ഇവരൊക്കെയാണ്

Image
ചെമ്പൂത്ര കൊടുങ്ങല്ലൂർക്കാവ് മകരച്ചൊവ്വ 2019 ജനുവരി 15 ന് അണിനിരക്കുന്ന ഗജവീരന്മാർ ഇവരൊക്കെയാണ് 1 തൃക്കടവൂർ ശിവരാജു 2 മംഗലാംകുന്ന് അയ്യപ്പൻ  3 പുതുപ്പള്ളി കേശവൻ 4 ചിറക്കൽ കാളിദാസൻ 5 മംഗലാംകുന്ന് കർണ്ണൻ 6 പാമ്പാടി രാജൻ 7 *ഗുരുവായൂർ വലിയ കേശവൻ* 8 *ഊട്ടോളി അനന്തൻ* 9 *കുട്ടൻകുളങ്ങര അർജ്ജുനൻ* 10 *പാലാ കുട്ടിശ്ശങ്കരൻ*  11 *ചിറക്കര ശ്രീറാം* 12 *ചൈത്രം അച്ചു*  13 *പാറമേക്കാവ് ശ്രീ പദ്മനാഭൻ* 14 *എടക്കളത്തൂർ അർജ്ജുനൻ* 15 *ചെത്തല്ലൂർ മുരളീകൃഷ്ണൻ* 16 *മനിശ്ശേരി രഘുറാം* 17 *കിരൺ നാരായണൻകുട്ടി* 18 *കീഴൂട്ട് വിശ്വനാഥൻ* 19 *മംഗലാംകുന്ന് ശരൺ അയ്യപ്പൻ* 20 *കളരിക്കാവ് അമ്പാടിക്കണ്ണൻ* 21 *കൊളക്കാടൻ കുട്ടികൃഷ്ണൻ* 22 *ഇത്തിത്താനം വിഷ്ണുനാരായണൻ* 23 *പാറന്നൂർ നന്ദൻ* 24 *അക്കരമ്മൽ ശേഖരൻ* 25 *ഊട്ടോളി മഹാദേവൻ* 26 *കുന്നത്തൂർ രാമു* 27 *ഓമല്ലൂർ ഗോവിന്ദൻ കുട്ടി* 28 *ഗുരുവായൂർ ബൽറാം* 29 *ഗുരുവായൂർ വലിയ വിഷ്ണു* 30 *പനംകുളത്തുകാരൻ ജഗന്നാഥൻ* 31 *ശ്രീഭദ്ര ആദികേശവൻ* 32 *കടക്കേച്ചാൽ ഗണേശൻ* 33 *നായരമ്പലം രാജശേഖരൻ* 34 *മുതുകുളം ഹരിഗോവിന്ദൻ* 35 *ഊട്ടോളി രാമൻ* 36 *തിരുവാണിക്കാവ് രാജഗോപാലൻ* 37 *മംഗലാംകുന്ന്