കോന്നിക്കുട്ടിൽ നിന്നും വാങ്ങി തിരുവതാംകൂർ മഹാരാജാവു് ആറന്മുള ക്ഷേത്രത്തിൽ നടയിരുത്തിയ ആനക്കുട്ടി 



ആറന്മുള രഘു 





        കോന്നിക്കുട്ടിൽ നിന്നും വാങ്ങി തിരുവതാംകൂർ മഹാരാജാവു് ആറന്മുള ക്ഷേത്രത്തിൽ നടയിരുത്തിയ ആനക്കുട്ടി - അവനെ ചിട്ടവട്ടങ്ങൾ പഠിപ്പിച്ചു മിടുക്കനാക്കി - കാഞ്ഞിരവേലിൽ ഗോപാലപിളള എന്ന ചട്ടക്കാരനാണ് അവന്റെ എല്ലാ ഉയർച്ചക്കും കാരണക്കാരൻ - സ്വന്തം മകനെ പോലെയാണ് അദ്ദേഹം അവനെ കൊണ്ടു നടന്നത് - തിരുവതാംകൂർ ദേവസ്വത്തിന്റെ കാളി എന്ന മഹാവികൃതിയായിരുന്ന കാളി എന്ന പിടിയാനയെ കൊണ്ടു നടന്നിട്ടുണ്ടു് ഗോപാലപിള്ള - .12 - വയസ്സിൽ ചിത്തിര തിരുന്നാൾ മഹാരാജാവാണ് ആറന്മുള ക്ഷേത്രത്തിൽ നടയിരുത്തിയതു് - രഘു വളർന്ന് ഒത്ത ഒരാനയായി -


        നല്ല സ്വഭാവ ഗുണമുളള ആന - മദപ്പാടിലും എഴുന്നള്ളിക്കാം.... എഴുന്നള്ളിച്ചിട്ടുമുണ്ടു്- ഉദയനാപുരം-ഓമല്ലൂർ: ഹരിപ്പാട് എന്നീ ക്ഷേത്രങ്ങളിൽ - 45 വർഷം ഗോപാലപിള്ള തന്നെ ചട്ടക്കാരൻ -


     വിസ്താരമേറിയ പെരുമുഖം - സാധാരണ തലേക്കെട്ടു പോര.... വലിയ തലേക്കെട്ടു തന്നെ വേണം അവന് - പ്രധാന ആകർഷണം തുമ്പിക്കയ്യു തന്നെ - നിലത്തു് പലമടക്കുകളായിക്കിടക്കും -വലിയ കീറലോതുളയോ ഇല്ലാത്ത ചെവികൾ - ചെവിയുടെ ആകൃതിക്കു മുണ്ടു് പ്രത്യേകത - ചിത്രശലഭത്തിന്റെ ചിറകിന്റെ ആകൃതിയിലാണ് ഇവന്റെ ചെവികൾ - ചന്ദനത്തിൽ റോസു നിറം കലർത്തിയ പോലത്തെ നിറത്തിലുള്ള മദഗിരി - എടുത്തകന്നു് വണ്ണമുളള ജോഡിക്കൊമ്പുകൾ - അറ്റം വട്ടം മുറിയാണ് - കുറച്ചു കാലം മുൻപേ വരെ തിരുവതാംകൂർ ആനകളുടെ കൊമ്പുകൾ വട്ടം മുറികളായിരുന്നു - ഇന്ന് ഇതു മാറി - ഇടതു കൊമ്പിനു തെല്ലുയർച്ച - കൊമ്പു ലക്ഷണ പ്രകാരം ആനക്കാരനു ഗുണം - "ഇടതു കൊമ്പുയർന്നീടിൽ ആനക്കാരനുത്തമം" - നല്ല ഇടനിളം -തേൻ നിറം കണ്ണുകൾ - കഴുത്തിൽ ഞൊറികളുണ്ട് - ഉയർന്നതണ്ടെല്ല് - വണ്ണമുളള നടയമരങ്ങൾ - 18 നഖങ്ങൾ വെളുത്തു തന്നെ - 290 സെ.മീ.ഉയരം - നല്ല പീലിവാൽ - മുൻ കാലിന്റെ ചെരുപ്പടിയുടെ ചുറ്റളവ് 140- ശാന്ത സ്വാഭാവം -മദമ്പാടിലും തിടമ്പേറ്റിയ ആന - ഒറ്റനെലവു് - കേരള സംസ്ഥാന വനം വകുപ്പ് ഹെഡ്‌കോർട്ടേഴ്സിനു മുന്നിൽ സ്ഥാപിക്കാൻ രഘുവിന്റെ മാതൃകയാണ് തിരഞ്ഞെടുത്തതു് - .
     നാട്ടുകാരുടെ പ്രിയപ്പെട്ട ആനയാണ് രഘു - കുളികഴിഞ്ഞു വരുന്ന രഘുവിനു കൊടുക്കാൻ പഴമോ .ശർക്കരയോ എന്തെങ്കിലും കരുതിയിട്ടുണ്ടാവും അവർ - അവൻ അതു പ്രതീക്ഷിച്ചു ചെവി വട്ടം പിടിച്ചു തന്നെയായിരിക്കും വരവ് - ഒരോണക്കാലത്തു് ഉത്രട്ടാതി വള്ളംകളി കഴിഞ്ഞു് വൈകീട്ട് വളളം കയറ്റി വള്ളപ്പുരയിൽ എത്തിക്കാൻ ജനങ്ങൾ ശ്രമിച്ചെങ്കിലും റോഡിലെത്തിക്കഴിഞ്ഞപ്പോൾ ഒരിട നിക്കാൻ കഴിഞ്ഞില്ല - ഈ സമയം വിസ്തരിച്ചു കുളിക്കും കഴിഞ്ഞു കൊമ്പിൽ കൈയ്യും കെട്ടി രഘുവരുന്നു - അവൻ നിഷ്പ്രയാസം വള്ളം തുമ്പിയിൽ താങ്ങി എടുത്തു വളളപ്പുരയിൽ കൃത്യമായി വച്ചു - അന്ന് രഘുവിനെ ജനങ്ങൾ നന്നായി സൽക്കരിച്ചു - പഴങ്ങളും ശർക്കരയും ഇഷ്ടം പോലെ മുന്നിലെത്തി -


       തന്റെ ചട്ടക്കാരൻ ഗോപാലപിള്ള ആണ് അവന്റെ എല്ലാം - അദ്ദേഹത്തോട് മറ്റുള്ളവർ ചങ്ങാത്തം കൂടാൻ വരുന്നതു് അത്ര താൽപര്യമില്ല രഘുവിന് -അദ്ദേഹത്തോട് വഴക്കുകൂടാൻ വരുന്നതു് -- .... എന്തിന് ഉറക്കെ സംസാരിക്കുന്നതു പോലും ഇഷ്ടമല്ല -തീറ്റ നിർത്തി ചെവി തട്ടാതെ ശ്രദ്ധിക്കും -തുമ്പി നീട്ടി മണം പിടിച്ച് നിൽക്കും - പിന്നെ അദ്ദേഹം സമാധാനിപ്പിക്കണം -
      ഒരിക്കൽ തിരുവല്ലക്കു സമീപം ഗോപാലപിള്ളയെ ചിലർ ആക്രമിക്കാൻ വന്നു - തുരത്തി ഓടിച്ചു വിട്ടു അവൻ -ഗോപാലപിള്ളയെ തുമ്പിയിൽ കോരി എടുത്തു പോരികയും ചെയ്തു - രഘുവിന്റെ ഒരു ആരാധകനായ മുംബെയിലുള്ള ഒരു പാർസി അല്ലാ വർഷവും അവന് പഴക്കുലകളുമായി വരുമായിരുന്നു -

      ഗോപാലപിളള പെൻഷൻ പറ്റി പിരിഞ്ഞു -പിന്നിടുവന്നവർക്കു ആ സ്നേഹം ഒന്നും ഉണ്ടായിരുന്നില്ല -വെറും ഒരാന അത്ര തന്നെ - ഒരിക്കൽ ഒരു മദംമ്പാടു കാലം കഴിഞ്ഞ് അഴിച്ചു കൊണ്ടുവന്ന രഘുവിനെ പാപ്പാൻ രാമചന്ദ്രൻ നായർ കണക്കറ്റു ഉപദ്രവിച്ചു - ചങ്ങല പൂണ്ടു വ്രണമുള്ള കാലിൽ കുത്തി - വേദന കൊണ്ടു പുളഞ്ഞ അവൻ അയാളെക്കുത്തിമലർത്തി കിണറ്റിലിട്ടു - കിണറിന്റെ അരഭിത്തി ഇടിച്ചു കിണറ്റിലിട്ടു - അന്നു് വറ്റുനീരിലായിരുന്നു രഘു -

      1997-നവംബർ 16- തി ദേവസ്വം ഗജരാജ പട്ടം നൽകി ആദരിച്ചു രഘുവിനെ - ഒരു ഏകാദശിനാൾ പകൽ 1-15ന് തളർന്നുവീണു - താമസിയാതെ ചെരിഞ്ഞു - 64 വയസ്സായിരുന്നു ചരിയുമ്പോൾ - ദേവസ്വം വക ആനത്തറിയിൽ സംസ്കരിച്ചു -

       ബാലചന്ദ്രൻ ചേന്ദമംഗലം ......

Comments

Popular posts from this blog

നല്ല മഞ്ഞുള്ള സമയമാണ് നല്ല തണുപ്പും ..ആനകൾ ഇടയാനും അനുസരണക്കേട് കാട്ടാനും പ്രവണത കൂടുന്ന സമയം, കമ്മറ്റിക്കാരും ..ഉത്സവപ്രേമികളും ബുദ്ധിമുട്ട് ഉണ്ടാക്കത്ത വിധത്തിൽ നോക്കുക

ആനകഥ... ആറര ടൺ ഭാരമുള്ള ഏഷ്യയിലെ തന്നെ ഏറ്റവും ഭാരകൂടുതൽ ഉള്ള കൊമ്പൻ.. കൂടുതൽ വായിക്കു...

ഗജ പോക്കിരി ഗുരുവായൂർ വലിയ മാധവൻകുട്ടി, പച്ച മാംസത്തോട് വലിയ ഇഷ്ടം - അതുപോലെ പുകയില തുടങ്ങിയ ലഹരി സാധനങ്ങളോടും