ഗജ പോക്കിരി ഗുരുവായൂർ വലിയ മാധവൻകുട്ടി, പച്ച മാംസത്തോട് വലിയ ഇഷ്ടം - അതുപോലെ പുകയില തുടങ്ങിയ ലഹരി സാധനങ്ങളോടും

 ഗുരുവായൂർ വലിയമാധവൻകുട്ടി........




       ലോകത്തിൽ തന്നെ ഏറ്റവും അധികം ആനകൾ സ്വന്തമായുള്ളതു്... - ഗുരുവായൂരപ്പനു തന്നെ - ഒന്നും വാങ്ങിയതല്ല - ഭക്തർ വഴിപാടായി നടയിരുത്തിയതാണ് - അതിൽ പ്രശസ്തർ ഉണ്ടു് - കൊല കൊമ്പന്മാർ ഉണ്ടു് - പച്ച പാവങ്ങൾ ഉണ്ടു് - ഒറ്റക്കൊമ്പന്മാർ ഉണ്ടു് - മോഴകൾ ഉണ്ട് - പിടിയാനകൾ ഉണ്ടു് - ആനയോട്ടത്തിൽ ഒരുപാടു തവണ വിജയം നേടിയവരുണ്ടു്: ... കോട്ടയിൽ നിന്നും കയ്യിലിരിപ്പിന്റെ ഗുണം കൊണ്ട് വർഷങ്ങളായി പുറത്തിറങ്ങാത്ത വരുണ്ടു്- വൃദ്ധന്മാർ ഉണ്ട് - .....





      1974- ഫെബ്രുവരി നാലാം തിയതി 11 വയസുകാരനായ ഒരാനക്കുട്ടിയെ ഗുരുവായൂരപ്പനു മുന്നിൽ നടയിരുത്തി -കുന്നത്തീരിനാരായണൻ നായർ എന്ന ഭക്തനാണ് ആനക്കുട്ടിയെ നടയിരുത്തിയതു് - അവന് ഉടമയുടെ ഇഷ്ടപ്രകാരം;ഭഗവാന്റെ മറ്റൊരു പേരു് മാധവൻ: കുട്ടിയല്ലെ അവൻ: അതുകൊണ്ടു് കുട്ടി കൂടി ചേർത്തു് "മാധവൻകുട്ടിയായി "- പറമ്പിക്കുളം വനത്തിൽ ജനിച്ച ആനക്കുട്ടി - അവിടന്നു വായില്ലാകുന്നിൽ - അവിടന്നു് തൃശൂർ ജില്ലയിലെ പാവറട്ടിയിൽ കുരിയാൽ ജോസഫിന്റെ തടിക്കമ്പനിയിൽ കുറച്ചു കാലം - ഇവിടന്നു ഗുരുവായൂരിലേക്കും .... ഇനി ഒരു കൈമാറ്റം ഇല്ല - അന്ന് 30000 രൂപ വില:





       ഗുരുവായൂരപ്പന്റെ മുമ്പിൽ ആചാരപ്രകാരം മാതേമ്പാട്ടു നമ്പ്യാർ ആനയുടെ ചട്ടക്കാരന് തോട്ടിയും കോലും കൈമാറി - ..... സാധാരണ ആനയെ നടയിരുത്താൻ കൊണ്ടുവരുന്ന ചട്ടക്കാരിൽ ഒരാൾക്കു ദേവസ്വത്തിൽ ജോലി നൽകുണ്ട് - എന്നാൽ മാധവൻകുട്ടിയുടെ രണ്ടു ചട്ടക്കാർക്കും ദേവസ്വത്തിൽ ജോലി നൽകി -

      നല്ല കറുപ്പു നിറം-ഉയർന്നു വിരിഞ്ഞ തലക്കുന്നി- സാമാന്യത്തിലധികം ഉയർന്ന വായു കുംഭം - വായു കുഭം തൊട്ടു കിടക്കുന്ന മദഗിരിപ്പുള്ളികൾ - വിട്ടകന്ന പൊട്ടുകുത്തിയ പോലുളള മദഗിരിപ്പാടുകൾ തുമ്പിയിലും നിറഞ്ഞുകിടക്കുന്നു - കണ്ണിനു പുരികം വരച്ച പോലെ പാടുകൾ - കന്നക്കുഴിയിലും പാടുണ്ടു്-കീറലും തുളയുമില്ലാത്ത വലിയ ചെവികൾ - എടുത്ത കന്നവണ്ണമുള്ള കൊമ്പുകൾ - സൂക്ഷിച്ചു നോക്കിയാൽ ഇടത്തെ കൊമ്പിനു തെല്ലുയർച്ച - :...ഇടത്തെക്കൊമ്പുയർന്നീടിൽ ആനക്കാരനുത്തമം...... മാധവൻകുട്ടി ആനക്കാരനു ഗുണം ചെയ്യുന്ന ആന: .... കണ്ണുകൾക്കു് തേൻ നിറമല്ല: ഇളംതവിട്ടു നിറം-തടിച്ചു നീണ്ട തുമ്പി - മാൻകഴുത്ത് - അൽപം വളഞ്ഞ നട്ടെല്ല് - നടയമരങ്ങൾ വണ്ണം കുറഞ്ഞതു് - മേലണ്ണാക്കിൽ കരിമ്പുള്ളികൾ .....ഗുണദോഷ സമ്മിശ്രം -.




              കുട്ടിക്കാലം മുതലേ തന്നെ തന്നിഷ്ടക്കാരനായാണ് വളർന്നതു് - വാശിക്കാരൻ - ഭേദ്യം കൊണ്ടു കീഴടക്കാമെന്ന മോഹം വേണ്ട - ഒന്നോ രണ്ടോ ആവാം - അതിനപ്പുറം ...... തനി സ്വഭാവം കാണിക്കും മാധവൻകുട്ടി -

      മാധവൻകുട്ടിയിൽ ചട്ടക്കാരനായി നിൽക്കാൻ താൽപ്പര്യമാണ് കാരണം അവൻ ആനക്കാർക്കു മുട്ടുവരുത്തില്ല - ഇടക്കു് ചട്ടക്കാരോടു തെറ്റി ഒരോട്ടമുണ്ടു്: ഒരിക്കൽ ആനക്കോട്ടയിൽ വെളളത്തിൽ ഇറക്കിയപ്പോൾ ഇടഞ്ഞു - പിന്നെ ഒരു പാടു ബുദ്ധിമുട്ടിയാണ് തളച്ചതു് - ..... സ്വന്തം ചട്ടക്കാരോട് ഒച്ചയെടുത്തു സംസാരിക്കുന്ന പോലും ഇഷ്ടമല്ലവന് - ഓടിച്ചു വിടും -...... കോപം വന്നാൽ കണ്ണുകൾ ച്ചുവക്കും - ....പ്രത്യേകിച്ചും മദമ്പാടിൽ -

      വൃത്തി തീരെ ഇല്ല - മണ്ണും ചെളിയും എപ്പോഴും കാണും - പച്ച മാംസത്തോടു വലിയ ഇഷ്ടം - അതുപോലെ പുകയില തുടങ്ങിയ ലഹരി സാധനങ്ങളോടും - നല്ല മെയ് വഴക്കമുള്ളവൻ പുറകിലെ കാലുകൊണ്ടു് ആളെത്തട്ടി മൂന്നിലിടും..... പിന്നെ അവന്നു തോന്നിയപോലെ..... നല്ല എഴുന്നള്ളിപ്പ് ചിട്ട: മരക്കമ്പനിയിൽ നിന്നിട്ടുള്ളതുകൊണ്ടു് മരപ്പണിയും നന്നായിട്ടറിയാം.എന്നാൽ ഗുരുവായൂരിൽ വന്നശേഷം അതിന് പോകാറില്ല -


     രണ്ടു തവണ ദേവസ്വത്തിൽ നടയിരുത്തപ്പെട്ടൻ ആണ് മാധവൻകുട്ടി - രണ്ടാമത്തെ തവണ 1985 - മെയ് 1ന് - ഷൊർണ്ണൂരിലെ കൃഷ്ണപ്രസാദ്: 25000 രുപ ദേവസ്വത്തിൽ അടച്ച് ദേവസ്വത്തിലെ ഒരാനയെ നടയിരുത്തി - അതു് മാധവൻകുട്ടിയെത്തന്നെയാണ് തിരഞ്ഞെടുത്തതും - ഒമ്പതടിയേ ഉയരമുള്ളു: നടുവളഞ്ഞതാണ് - തല താഴ്ന്നു കിടക്കും - രോഗങ്ങളൊന്നും മാധവൻകുട്ടിയെ അലട്ടാറില്ല -മദമ്പാട് വർഷത്തിലാണ് - എഴുന്നള്ളിപ്പുകളും ഉണ്ടു് - അൻപതു വയസ്സിനു മേൽ പ്രായം വരും - ഒരു ഗൗരവക്കാരൻ: മറ്റാനകളിൽ നിന്നും വ്യത്യസ്ഥൻ .... എന്നാലും നല്ല ഒരാന തന്നെ മാധവൻകുട്ടി .......

      ....... ബാലചന്ദ്രൻ ചേന്ദമംഗലം ......


Comments

Popular posts from this blog

നല്ല മഞ്ഞുള്ള സമയമാണ് നല്ല തണുപ്പും ..ആനകൾ ഇടയാനും അനുസരണക്കേട് കാട്ടാനും പ്രവണത കൂടുന്ന സമയം, കമ്മറ്റിക്കാരും ..ഉത്സവപ്രേമികളും ബുദ്ധിമുട്ട് ഉണ്ടാക്കത്ത വിധത്തിൽ നോക്കുക

ആനകഥ... ആറര ടൺ ഭാരമുള്ള ഏഷ്യയിലെ തന്നെ ഏറ്റവും ഭാരകൂടുതൽ ഉള്ള കൊമ്പൻ.. കൂടുതൽ വായിക്കു...