സെൽഫി പ്രേമം .ആനയ്‌ക്കരികിലെത്തി സെൽഫി എടുക്കാൻ ശ്രമിച്ച യുവാവിന് ആനയുടെ കുത്തേറ്റു..ഇനിയേലും ഓർക്കുക ആന ഒരു വന്യജീവിയാണ് ഇത് വായിച്ചിട്ടെങ്കിലും യുക്തിയുടെ പെരുമാറുക ആനപ്രേമികൾ

ആനയ്‌ക്കൊപ്പം സെൽഫി എടുക്കാൻ ശ്രമിച്ച യുവാവിന് കുത്തേറ്റു.

പറമ്പിൽ തളച്ചിരുന്ന ആനയ്‌ക്കരികിലെത്തി സെൽഫി എടുക്കാൻ ശ്രമിച്ച യുവാവിന് ആനയുടെ കുത്തേറ്റു. പുന്നപ്ര കണ്ണമ്പള്ളിൽ റിനീഷി (43) നാണ് കുത്തേറ്റത്. വയറിന് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയ നടത്തി. അപകടനില തരണം ചെയ്തിട്ടില്ല. ചൊവ്വാഴ്ച വൈകീട്ട് പുന്നപ്രയിലായിരുന്നു സംഭവം. ക്ഷേത്രോത്സവത്തിനായി കൊണ്ടുവന്ന ആനയെയാണ് പറമ്പിൽ തളച്ചിരുന്നത്





. സെൽഫി പ്രേമം


 മറ്റുള്ളവരുടെ മുന്നിൽ ഷൈൻ ചെയ്യാൻ ആണ് ശ്രമിക്കുന്നത് എങ്കിൽ ആ കളി ആനയോട് വേണ്ടാ,കാരണം ആ കളി ജീവിതത്തിൽഒരു പ്രാവശ്യം മാത്രമെ സാധിക്കൂ. ആന നമ്മുടെ കളികുഞ്ഞാണെന്ന് വിചാരിച്ചാൽ അത് തെറ്റി,എപ്പോൾ പതിനാറിന്റെ പണി കിട്ടി എന്ന് കരുതിയിൽ മതി... കളി ആനയോട് വേണ്ട എന്ന് പലരും പറയാറുണ്ട്. എന്നിട്ടും ചിലര്‍ ആനയോട് കളിക്കും, പണി പാളുകയും ചെയ്യും. ആനയ്ക്ക് പലപ്പോഴും മനുഷ്യ നിലവാരത്തില്‍ ചിന്തിക്കാന്‍ സാധിക്കും.

എന്നാല്‍ ബോധം പോയാലെ അവര്‍ മനുഷ്യരെക്കാള്‍ ക്രുദ്ധരാകും. പിന്നെ ചെയ്യുന്നതെന്തെന്ന് അവര്‍ക്ക് പോലും അറിയാന്‍ സാധിക്കില്ല. അതിന്റെ ഭാഗമായാണ് നമ്മള്‍ ഇന്നലെ അറവുകാട് സംഭവം എത്ര പറഞ്ഞാലും മനസ്സിലാകാത്ത കുറെ ജൻമങ്ങൾ കുറിച്ചൊക്കെ പറയുന്നത് കേള്‍ക്കാനുള്ള സന്മനസുകാണിക്കണം. അല്ലാതെ ഇങ്ങനെ ആനയുടെ പിറകെ പോയി ശല്യം ചെയത് ജീവിതം കട്ട പുക ആകുന്ന രീതിയിൽ അപകടം ചോദിച്ചു വാങ്ങുന്ന കാഴ്ചയാണ് ഇന്നലെ നമ്മൾ കണ്ടത്.


 സെൽഫി എടുക്കണ്ട എന്ന് ആരും പറഞ്ഞട്ടില്ല, നിങ്ങൾക്ക് ഇഷ്ടമുള്ള ഇടത്തു നിന്ന് എടുക്കാം. ഒരു കുഴപ്പവുമില്ല, പക്ഷെ ആനയുടെ മുമ്പിൽ നിന്ന് എടുക്കുമ്പോൾ വളരെ സൂക്ഷിക്കണം, അതുപോലെ കൊമ്പിൽ പിടിക്കാൻ പാപ്പന്റെ അനുവാദമോ അല്ലങ്കിൽ ചട്ടക്കാരൻ അടുത്തില്ലാതയോ പോയാൽ ഇതുപോലെയുള്ള അനുഭവങ്ങൾ തീർച്ചയായും പ്രതീക്ഷിക്കാം. ഇവിടെ ആന യാതൊരു തരത്തിലുള്ള കുറ്റങ്ങൾക്കും കാരണക്കാരൻ അല്ല, വെറുതെ നിന്ന ആനയെ പ്രകോപിച്ച് പണി മേടിച്ച് കൂട്ടിയിട്ട് ആരെ കുറ്റം പറയാൻ, ഇനിയെങ്കിലും പടിക്കുക, ആന എന്ന വലിയ ജീവിക്ക്, എന്തു കാര്യത്തിലും പേടി കൂടുതൽ ആണ്, ചട്ടക്കാരൻ ഇല്ലാതെ അടുത്തു പോയോൽ പെട്ടന്ന് പേടിച്ച് ആന നമ്മളെ ഉപദ്രവിക്കാൻ ശ്രമിക്കും

, അതാണ് ഇവിടെയും ഉണ്ടായത്.അനുഭവങ്ങൾ എപ്പോഴും നമ്മളെ ഒരോ പാഠം പഠിപ്പിക്കുന്നു, ഇനിയെങ്കിലും മറ്റുള്ളവർ നോക്കിയും കണ്ടും ആനയോട് പെരുമാറുക. ഈ സംഭവത്തിൽ ആന ഒരു ശതമാനം പോലും കുറ്റക്കാരൻ അല്ല. 


കടപ്പാട്: നു ഹു...

Comments

Popular posts from this blog

നല്ല മഞ്ഞുള്ള സമയമാണ് നല്ല തണുപ്പും ..ആനകൾ ഇടയാനും അനുസരണക്കേട് കാട്ടാനും പ്രവണത കൂടുന്ന സമയം, കമ്മറ്റിക്കാരും ..ഉത്സവപ്രേമികളും ബുദ്ധിമുട്ട് ഉണ്ടാക്കത്ത വിധത്തിൽ നോക്കുക

ആനകഥ... ആറര ടൺ ഭാരമുള്ള ഏഷ്യയിലെ തന്നെ ഏറ്റവും ഭാരകൂടുതൽ ഉള്ള കൊമ്പൻ.. കൂടുതൽ വായിക്കു...

ഗജ പോക്കിരി ഗുരുവായൂർ വലിയ മാധവൻകുട്ടി, പച്ച മാംസത്തോട് വലിയ ഇഷ്ടം - അതുപോലെ പുകയില തുടങ്ങിയ ലഹരി സാധനങ്ങളോടും