ആനകഥ.. താടമുട്ടെ ഒലിക്കുന്ന സമയത്തു കേരളത്തിലെ ഏറ്റവും ഭാരമേറിയ തിടമ്പ് എന്ന് ഖ്യാതി ഉള്ള ഉദയനാപുരത്തപ്പന്റെ തിടമ്പേറ്റി ഭംഗിയായി എഴുന്നള്ളിപ്പ് പൂർത്തിയാക്കിയ ചരിത്രമുള്ള കൊമ്പന്റെ കഥ

നീരു മുറ്റി ഒലിക്കുമ്പോളും എഴുന്നള്ളിപ്പ് എടുക്കുന്ന ഒരു കൊമ്പന്റെ കഥ.. 



പഴയ വൈക്കം അഷ്ടമി..
. ഓർമ്മയിൽ തിരുവല്ല ജയചന്ദ്രൻ...



 തിരുവല്ല ശ്രീവല്ലഭ മഹാക്ഷേത്രത്തിന്റെയും തിരുവിതാകൂറിന്റെയും അഭിമാനചക്രവർത്തി ആയിരുന്നു തിരുവല്ല ജയചന്ദ്രൻ.

 വിവിധക്ഷേത്രങ്ങളിലെക്കായി ദേവസ്വം ബോർഡ്‌ കോന്നി ആനക്കൂട്ടിൽ നിന്ന് ലേലത്തിൽ വാങ്ങിയ ആനകളിൽ ഒരുവനായി മല്ലികവനം എന്നറിയപ്പെടുന്ന തിരുവല്ല പട്ടണത്തിലേക്ക് ഒരു ഇത്തിരികുഞ്ഞനായി കടന്നു വന്ന്.. തെക്കൻ കേരളത്തിലെ ഗജചക്രവർത്തിമാരിൽ മുന്പനായി മാറിയ നാട്ടാനചന്തം മദ്ധ്യ തിരുവിതാംകൂറിലെ പ്രശസ്തരായ ആനകളിൽ ഏറ്റവും ശാന്തൻ എന്ന വിശേഷണം ജയചന്ദ്രന് സ്വന്തമായിരുന്നു..

 തിരുവല്ല ശ്രീവല്ലഭക്ഷേത്രത്തിലും, വാഴപ്പള്ളി ശിവക്ഷേത്രത്തിലും, കവിയൂർ മഹാദേവക്ഷേത്രത്തിലും, ചെങ്ങന്നൂർ ശിവക്ഷേത്രത്തിലും, അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലും, മാവേലിക്കര ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലും പ്രധാന തിടമ്പേറ്റുന്നത് ജയചന്ദ്രനായിരുന്നു. ഇവിടങ്ങളിൽ എല്ലാം അവനോളം പോന്ന ഗജവീരന്മാർ ഉണ്ടായിരുന്ന കാലത്താണ് ഈ അംഗീകാരം.. തലയെടുപ്പിൽ ഒന്നാമനും ,വിരിഞ്ഞ കൊമ്പുകളും ,നിലത്തിഴയുന്ന തുമ്പിക്കൈയ്യും ജയചന്ദ്രന്റെ ലക്ഷണം ആയിരുന്നു .

 തികഞ്ഞ ശാന്ത പ്രകൃതിക്കാരനായ ജയചന്ദ്രനെ തിരുവല്ല ക്ഷേത്രത്തിൽ ചുരുക്കം ചിലദിവസങ്ങളിൽ മാത്രമെ ചങ്ങലയിൽ ബന്ധിച്ചിരുന്നുള്ളു; പ്രത്യേകിച്ചു വിശേഷ ദിവസങ്ങളിൽ ദൂരെ നിന്നും ഭക്തർ കൂടുതൽ ക്ഷേത്രത്തിൽ ദർശനത്തിനായി വരുമ്പോൾ മാത്രം.. നീര് കാലത്തു പോലും അവന് കടുത്ത ബന്ധനങ്ങൾ വേണ്ടിയിരുന്നില്ല എന്ന് പറഞ്ഞാൽ അതിൽ ഒട്ടും അതിശയോക്തി ഇല്ല..

 വൈക്കത്ത്‌ അഷ്ടമി കൂടിപൂജക്ക്, താടമുട്ടെ ഒലിക്കുന്ന സമയത്തു കേരളത്തിലെ ഏറ്റവും ഭാരമേറിയ തിടമ്പ് എന്ന് ഖ്യാതി ഉള്ള ഉദയനാപുരത്തപ്പന്റെ തിടമ്പേറ്റി ഭംഗിയായി എഴുന്നള്ളിപ്പ് പൂർത്തിയാക്കിയ ചരിത്രം ഒരുപക്ഷെ ജയചന്ദ്രന് മാത്രം അവകാശപെട്ടതാവാം..

 ആറന്മുള രഘുനാഥൻ എന്ന ഗജഇതിഹാസവുമായുള്ള ജയചന്ദ്രന്റെ ഗാഢ സൗഹൃദം ആയിരുന്നു അവന്റെ മറ്റൊരു പ്രത്യേകത.. മിക്ക എഴുന്നള്ളിപ്പുകളിലും ഒത്തുകൂടാറുള്ള ഇരുവരും രാത്രി എഴുന്നള്ളിപ്പുകളിൽ പരസ്പരം ചാരി നിന്ന് ഉറങ്ങുന്നത് രസകരമായ കാഴ്ചയായിരുന്നു.. കരുനാഗപ്പള്ളി മഹാദേവനെ പോലെ നിരവധി ഗജവീരന്മാർക്ക് ആനച്ചട്ടത്തിന്റെ ആദ്യാക്ഷരം പകർന്ന ഗുരു കൂടി ആയിരുന്നു ജയചന്ദ്രൻ.. 18വര്‍ഷംമുമ്പ് വിടവാങ്ങിയിട്ടും തിരുവല്ല ജയചന്ദ്രന്‍ ഇന്നും നാട്ടുകാരുടെ ഓര്‍മകളില്‍ കൊമ്പുയര്‍ത്തി തലയുയർത്തി പ്രൗഢിയിൽ നിൽക്കുന്നു 60 വര്‍ഷം ശ്രീവല്ലഭന്റെ തിടമ്പേറ്റിയെന്ന ചരിത്രപരമായ സൗഭാഗ്യം ഒരുപക്ഷെ ഇനിയൊരാനയ്ക്കും കിട്ടിയെന്നുവരില്ല.

 1998ലാണ് ഉത്സവത്തിന് അവസാനമായി ജയചന്ദ്രന്‍ തിടമ്പേറ്റുന്നത്. ക്ഷേത്രത്തിനടുത്തു കാവുംഭാഗം എന്ന സ്ഥലത്തു വച്ച് ബസ്സ് ഇടിച്ചപ്പോഴും, എഴുന്നള്ളിപ്പിനിടെ കൂട്ടാന കുത്തിയപ്പോളും ശാന്തത കൈവിടാതിരുന്ന കരിവീരന്‍. ചങ്ങലയില്ലാതെ ക്ഷേത്രമതിലകത്ത് തീറ്റയെടുത്ത് നടക്കുന്ന ജയചന്ദ്രന്റെ കാഴ്ചകള്‍ ഇന്നും മനസ്സിൽ നിന്നും മാഞ്ഞിട്ടില്ല 2000ത്തിൽ ഭഗവാന്റെ ആട്ടവിശേഷമായ ഉത്രശീവേലിനാളില്‍ ജയചന്ദ്രന്‍ ചരിഞ്ഞു

. 68-ാം വയസ്സില്‍. 60വർഷത്തോളം നാടിന്റെ ഹൃദയത്തുടിപ്പായിരുന്ന സഹ്യപുത്രന് വേണ്ടി കടകളടച്ചു ദുഃഖാചരണം നടത്തി തിരുവല്ല ദേശം അവന്റെ സ്മരണകൾ ഉണർത്തുന്ന പ്രൗഡമായ കൊമ്പുകള്‍ ദേവസ്വം സ്‌ട്രോങ്‌റൂമില്‍ സൂക്ഷിച്ചിട്ടുണ്ട് ഇന്നും കാലമെത്ര കഴിഞ്ഞാലും.. ഋതുക്കൾ മാറി മറഞ്ഞാലും... മറക്കില്ല ജയചന്ദ്രാ....
 നിന്നെ വല്ലഭപുരി. 

Comments

Popular posts from this blog

നല്ല മഞ്ഞുള്ള സമയമാണ് നല്ല തണുപ്പും ..ആനകൾ ഇടയാനും അനുസരണക്കേട് കാട്ടാനും പ്രവണത കൂടുന്ന സമയം, കമ്മറ്റിക്കാരും ..ഉത്സവപ്രേമികളും ബുദ്ധിമുട്ട് ഉണ്ടാക്കത്ത വിധത്തിൽ നോക്കുക

ആനകഥ... ആറര ടൺ ഭാരമുള്ള ഏഷ്യയിലെ തന്നെ ഏറ്റവും ഭാരകൂടുതൽ ഉള്ള കൊമ്പൻ.. കൂടുതൽ വായിക്കു...

ഗജ പോക്കിരി ഗുരുവായൂർ വലിയ മാധവൻകുട്ടി, പച്ച മാംസത്തോട് വലിയ ഇഷ്ടം - അതുപോലെ പുകയില തുടങ്ങിയ ലഹരി സാധനങ്ങളോടും