ആനകഥ ..വെണ്മണി നീലകണ്ഠനെ പറ്റി കൂടുതൽ അറിയണോ.. ഇവിടെ ക്ലിക്ക് ചെയ്യൂ

വെൺമണി നീലകണ്ഠൻ.

ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ ബ്ളോക്ക് പിരിധിയിൽ വരുന്ന ഒരു പഞ്ചായത്താണ് വെൺമണി ഗ്രാമപഞ്ചായത്ത്. ഈ ഗ്രാമപഞ്ചായത്തിന്റെ ആസ്ഥാനം കല്യാത്ര ജംഗ്ഷൻആണ് .ഞങ്ങൾ പന്തളത്തുകാർക്ക് വളരെ അടുത്താണ് വെൺമണി. വടക്ക് -കുളനട, വെണ്മണി പഞ്ചായത്തുകൾ ആണ് ഉള്ളത്, നമ്മൾ ഇന്ന് ഇവിടെ പറയാൻ പോകന്നത് ആലപ്പുഴ ജില്ലയുടെ ഒരു വേറിട്ട ഓരു ആന ചന്തം,

കുറെ വർഷങ്ങളായി ഞങ്ങൾ കണ്ടും കേട്ടും വളർന്ന വന്ന ഞങ്ങളുടെ പ്രിയപുത്രൻ വെൺമണി കോയിപ്പുറത്തു വീട്ടിലെ ഒരംഗത്തെക്കുറിച്ചാണ്.

അതായത് കോയിപ്പുറത്തു വീടിന്റെ എല്ലാ ഷെശ്വര്യങ്ങൾക്കും കാരണഭൂതനയായ ഒരു പടയാളി ചന്തം അതെ അവൻ തന്നെ വെൺമണി നീലകണ്ഠൻ.എന്റ്റ നാട്ടുകാരനായ ഇവനെക്കുറിച്ച് ഒരുപാട് താമസിച്ചാണ് ഒരു പോസ്റ്റ് ഉണ്ടാക്കിയത്. നീലനെക്കുറിച്ച് പറയുമ്പോൾ കുറെ കൈമാറ്റങ്ങൾക്കു ശേഷം വെൺമണി എന്ന സ്വപ്ന സുന്ദരമായ ഗ്രാമത്തിൽ അതും നല്ല ഒരു മുതലാളിയുടെ കീഴിൽ അതിനെക്ക ഭാഗ്യം ചെയ്യണം. ആരെയും ഒറ്റനോട്ടത്തിൽ തന്നെ തന്റെ അഴകു കൊണ്ട് വശീകരിക്കാൻ പ്രാപ്തിയുള്ള ഒരു ആന ചന്തം.

ആസ്സാം മഴക്കാടുകളിൽ ഓടി തിമർത്തു നടന്നിരുന്ന ഇവൻ എങ്ങനെയോ കച്ചവടക്കാതിയൻമാരുടെ കൈയിൽ അകപ്പെട്ടു.അവിടെ നിന്നും കേരളത്തിലേക്ക് ആദ്യമായി കൊണ്ടുവന്നത് ആലുവായിലെ തടി ബിസിനസ് നടത്തുന്ന ജോസ് ആണ് ,ചില കാരണങ്ങളാൽ ഇവനെ കരുനാഗപള്ളിയിലെ വവ്വാക്കാവു് എന്ന സ്ഥലത്ത് കൈമാറ്റം ചെയ്യപ്പെട്ടു.അവിടെ നിന്നും കുറച്ചു നാളുകൾക്കൂ ശേഷം ഗോപാലകൃഷ്ണ പിള്ള 2007 ൽ മേടിച്ചു. അങ്ങനെയണ് വെൺമണി നീലകണ്‌ഠൻ എന്ന പേര് വന്നത്.

ഇവനെക്കുറിച്ച് പറയുമ്പോൾ ഒരു ആനക്ക്‌ വേണ്ടതായ സൌന്ദര്യത്തിന്റെ ഭൂരിഭാഗം സവിശേഷതകളുമുള്ള ഒരു കരിവീരനാണ്‌ നമ്മുടെ നീലൻ.ഇവന്റ്റ തുമ്പി നിലത്തിഴയുന്നതും,ഉയർന്ന തലക്കുനിയും,വലിയ വായുകുംഭവും,വീണെടുത്ത അകന്നു ഉയർന്ന കൊമ്പുകളും,തെളിമയാർന്ന നല്ല കണ്ണുകളും,ഒരേ നിറത്തിലുള്ള പതിനെട്ടു നഖങ്ങളും,കൂടാതെ ഒൻപതര അടിയിൽ കുറയാത്ത പൊക്കം,ഇതൊക്കെ യാണ് ഇവന്റ്റ സവിശേഷതകൾ. ദേവാസുരത്തിലെ മംഗലശ്ശേരി നീലകണ്ഠനെ പോലെ ചൂടൻ കഥാപാത്രമൊന്നുമല്ല നമ്മുടെ നീലൻ .ഇവൻ ആർക്കം പ്രശ്നങ്ങൾ ഒന്നും ഉണ്ടാക്കാത്ത ഒരു പാവം പാവം രാജകുമാരൻ.

2011 ൽ ഹരിപ്പാട്‌ അമ്പലത്തിൽ നിന്നും ഇവന് ഗജസ്രഷ്ട്ടൻ പട്ടം ലഭിച്ചിരുന്നു. 2014 കാലഘട്ടങ്ങളിൽ ഇവന് നീര് കാലം കുറച്ച് പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്.കാരണം അ പ്രതിക്ഷിതമായി മദപാട് ഉണ്ടായി. ആ സമയങ്ങളിൽ ചെറിയ ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്, ആ സമയങ്ങളിൽ കുറ്റം പറഞ്ഞു നടന്നവർ പിന്നീട് ഇവനെ അവശ്യപ്പെട്ടു വരുന്നതായി കാണാൻ സാധിച്ചു. എല്ലാവരുടെയും ജീവിതത്തിൽ നല്ലതും ചീത്തയുമായ കാലം കാണും, സർവ്വസാധാരമാണ്. ഇവനെ കുറച്ചു നാൾ കോന്നി മനു അതായത് സിഗം മനു എന്ന വിളി പേരിലറിയപ്പെടുന്ന ചട്ടക്കാരൻ വഴി നടത്തിയിരുന്നു.ഇപ്പോൾ പുതിയ ചട്ടക്കാരാണ്.ഡീറ്റയിൽസ് അറിയില്ല. ഇപ്പോൾ ഇവന് എകദേശം മുപ്പത്തിആറിനോട് വയസ്സിനോട് അടുപ്പിച്ചു പ്രായമുള്ള ഇവൻ ലക്ഷണോത്തമനും ഐശ്വര്യ ശ്രീമാനുമാണ്

.ഈ അടുത്ത കാലങ്ങളിൽ അത്യാവശ്യം നല്ല തിരക്കുള്ള ഒരു ഗജസ്രഷ്ട്ടൻ ആയി മാറികൊണ്ടിരിക്കുകയാണ്. വരും കാലങ്ങളിൽ തിരക്കുള്ള താരമായി മാറി കൊണ്ടിരിക്കുന്നു നമ്മുടെ ഗജസ്രഷ്ട്ടൻ ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കട്ടെ എന്ന പ്രാർത്ഥനയോടെ വെൺമണി കോയിപുറത്തു നീലകണ്ഠന് എല്ലാവിധ ആശംസകളും നേരുന്നു.

കടപ്പാട്:

Comments

Popular posts from this blog

നല്ല മഞ്ഞുള്ള സമയമാണ് നല്ല തണുപ്പും ..ആനകൾ ഇടയാനും അനുസരണക്കേട് കാട്ടാനും പ്രവണത കൂടുന്ന സമയം, കമ്മറ്റിക്കാരും ..ഉത്സവപ്രേമികളും ബുദ്ധിമുട്ട് ഉണ്ടാക്കത്ത വിധത്തിൽ നോക്കുക

ആനകഥ... ആറര ടൺ ഭാരമുള്ള ഏഷ്യയിലെ തന്നെ ഏറ്റവും ഭാരകൂടുതൽ ഉള്ള കൊമ്പൻ.. കൂടുതൽ വായിക്കു...

ഗജ പോക്കിരി ഗുരുവായൂർ വലിയ മാധവൻകുട്ടി, പച്ച മാംസത്തോട് വലിയ ഇഷ്ടം - അതുപോലെ പുകയില തുടങ്ങിയ ലഹരി സാധനങ്ങളോടും