ആനപ്രേമി എന്ന പട്ടം അലങ്കാരമായി കൊണ്ടുനടക്കാതെ അത് നമ്മുടെ കടമയാണെന്നും, ഓരോ ആനകളും ആരോഗ്യത്തോടെയും ദീർഘായുസോടെയും ഇരിക്കാൻ നമ്മൾ ബാധ്യസ്ഥനാണെന്നും മനസിലാക്കുന്നവനാണ് ഇന്നത്തെ കാലത്ത് ഒരു നല്ല ആനപ്രേമി.

ആനകളെ ജീവനുതുല്യം സ്നേഹിക്കുന്ന എത്രപേർ ഉണ്ടിവിടെ...?? 

സ്വാർത്ഥലാഭത്തിനുവേണ്ടി കപടമൃഗസ്നേഹം നടിക്കാതെ എല്ലാ ആനകളെയും ജീവനുതുല്യം അളവും, നിലവും, ഭംഗിയും നോക്കാതെ സ്നേഹിക്കുന്നവർ എത്രപേരുണ്ട്..?? 

ചിന്തിക്കേണ്ടത് നിങ്ങൾതനെയാണ്. ആനപ്രേമി എന്ന പട്ടം അലങ്കാരമായി കൊണ്ടുനടക്കാതെ അത് നമ്മുടെ കടമയാണെന്നും, ഓരോ ആനകളും ആരോഗ്യത്തോടെയും ദീർഘായുസോടെയും ഇരിക്കാൻ നമ്മൾ ബാധ്യസ്ഥനാണെന്നും മനസിലാക്കുന്നവനാണ് ഇന്നത്തെ കാലത്ത് ഒരു നല്ല ആനപ്രേമി.

 ആനയുണ്ടെങ്കിലേ ആനമുതലാളിയുള്ളൂ, ആനപ്രേമിയുള്ളൂ, പാട്ടക്കാരൻ ഉളൂ ആനക്കരന്റെ കുടുംബം പോലും നേരെ നിലലിൽകൂള്ളൂ. സോഷ്യൽ മീഡിയ വഴി ഫോട്ടോസ് ഷെയർചെയ്ത് പരസ്പരം വെല്ലുവിളിച്ച് വലിയ സംഘ്യകൊടുത്ത്‌ ആനയെ കൊണ്ടുവരുബോൾ ആനയുടെ ആരോഗ്യസ്ഥിതി കൂടി നോക്കേണ്ടത് അത്യാവശ്യമാണ്..!


 ചെർപ്പുളശ്ശേരി SK ഗ്രൂപ്പിന്റെ എണ്ണം പറഞ്ഞതതും ഒരുപാട് ആനപ്രേമികളുടെ മനസ്സിൽ ഇടം നേടിയതുമായ #ചെർപ്പുളശ്ശേരി_പാർത്ഥൻ എന്ന ആന ഇന്ന് ഇത്തരത്തിൽ ഒരു പ്രതിസന്ധിഘട്ടത്തിലൂടെയാണ് കടന്നുപോവുന്നത് എന്ന് ഈ ദിവസങ്ങളിൽ ആയി വന്ന ഫോട്ടോസ് കണ്ടാൽ മനസിലാകും. നേരിൽ കണ്ടവരുടെ കണ്ണുനിറഞ്ഞു പോവുന്ന വിധത്തിൽ ആണ് ഇന്ന് നമ്മുടെ പാർത്ഥൻന്റെ അവസ്ഥ. എന്തെങ്കിലും ചെയ്യാൻ കഴിയൂഎങ്കിൽ അത് നമ്മൾക്കെ കഴിയൂ..!


 ഈ സീസണിൽ ആനക്ക്‌ നല്ല പോലെ വിശ്രമവും ചികിത്സയും കൊടുക്കാനുള്ള സൗകര്യം നമ്മള് ഒരുക്കികൊടുക്കണം. ഇതുവായിക്കുന്ന നിങ്ങൾ ഓരോരുത്തരും ഓരോ കമ്മിറ്റിയിൽ ഉള്ളവർ ആയിരിക്കും..! അത്കൊണ്ട് തന്നെ ദയവായി ആനയെ ഏൽപ്പിക്കുമ്പോൾ പാർത്ഥനെ ഈ ഒരു സീസൺ എങ്കിലും ഒന്ന് ഒഴിവാക്കി നിർത്തണം. വരും സീസണുകളിലും ആനയെ ആരോഗ്യവാനായി കാണാനുള്ള ആഗ്രഹം കൊണ്ടാണ്.

 ബഹുമാനപെട്ട ആനമുതലാളിയും കാര്യങ്ങൾ മനസിലാക്കി ആനക്ക്‌ നല്ലരീതിയിൽ ചികിത്സകൊടുക്കണം എന്ന് അപേക്ഷിക്കുന്നു. ഇല്ലെങ്കിൽ ചില തീരുമാനങ്ങൾ ഞങ്ങൾ ആനപ്രേമികൾക്ക് സ്വീകരിക്കേണ്ടി വരും..!


 എന്ന്. ഒരു ആനപ്രേമി
കടപ്പാട് : വാട്സപ്പ് സന്ദേശം

Comments

Popular posts from this blog

നല്ല മഞ്ഞുള്ള സമയമാണ് നല്ല തണുപ്പും ..ആനകൾ ഇടയാനും അനുസരണക്കേട് കാട്ടാനും പ്രവണത കൂടുന്ന സമയം, കമ്മറ്റിക്കാരും ..ഉത്സവപ്രേമികളും ബുദ്ധിമുട്ട് ഉണ്ടാക്കത്ത വിധത്തിൽ നോക്കുക

ആനകഥ... ആറര ടൺ ഭാരമുള്ള ഏഷ്യയിലെ തന്നെ ഏറ്റവും ഭാരകൂടുതൽ ഉള്ള കൊമ്പൻ.. കൂടുതൽ വായിക്കു...

ഗജ പോക്കിരി ഗുരുവായൂർ വലിയ മാധവൻകുട്ടി, പച്ച മാംസത്തോട് വലിയ ഇഷ്ടം - അതുപോലെ പുകയില തുടങ്ങിയ ലഹരി സാധനങ്ങളോടും