ചെങ്ങല്ലൂർ രംഗനാഥനും അകവൂർ ഗോവിന്ദനും ഗജലോകം വാണിരുന്ന കാലത്ത് അധികം ശ്രധിക്കപ്പെടാതെ പോയ ഒരു ഗജ വിസ്മയം കൂടുതൽ അറിയൂ...

"ഊമമ്പിള്ളി ശേഖരൻ" 

 ഗജപർവ്വതം ചെങ്ങലൂർ രംഗനാഥന്റെ പ്രശസ്തിക്കും കലാപകാരിയായ അകവൂർ ഗോവിന്ദന്റെ കുപ്രസിദ്ധിക്കും ഇടയിൽ അത്രയൊന്നും ശ്രദ്ധ കിട്ടാതെ പോയ ഗജവിസ്മയം.!

 തൃശൂർ കടലാശ്ശേരി ഊമമ്പിള്ളി മനയ്ക്കൽ ശേഖരൻ എന്ന സ്വഭാവമഹിമയുള്ള നാടൻ കൊമ്പൻ.! വർഷം 1914. ഭൂമിയിലെ ദേവസംഗമം എന്നറിയപ്പെടുന്ന ആറാട്ടുപുഴ പൂരം. ശാസ്താവിന്റെ പൊൻതിടമ്പേന്തി നിൽക്കുന്ന ആനകേരളത്തിലെ എക്കാലത്തെയും വലിയവൻ സാക്ഷാൽ ചെങ്ങലൂർ രംഗനാഥൻ.! ചെങ്ങലൂരാനയുടെ ഒൻപതാം വർഷത്തെ ആറാട്ടുപുഴ എഴുന്നെള്ളിപ്പ്.! വലത്തെ കൂട്ടായി കൂട്ടാനക്കുത്തിനും ഇടച്ചിലിനും പേരുകേട്ട അകവൂർ ഗോവിന്ദൻ എന്ന അതിഭയങ്കര കലാപകാരി.!

ഇടത് സ്വഭാവഗുണവും അഴകും കൊണ്ട് പേരെടുത്ത ഊമമ്പിള്ളി ശേഖരൻ. നല്ല പൊക്കവും സൗന്ദര്യവും ഉള്ളതിനാലാവാം ചെങ്ങലൂരാനയുടെ കൂടെ അകമ്പടിയായി ഇവർ തന്നെ സേവിച്ചത്. പക്ഷെ തനിസ്വഭാവം പുറത്തെടുത്ത അകവൂർ ഗോവിന്ദൻ തൊട്ടടുത്തു നിന്നിരുന്ന രംഗനാഥനെ കുത്തി.! അടിതെറ്റിയ രംഗനാഥൻ ചെരിഞ്ഞത് ശേഖരന്റെ ദേഹത്തേക്ക്.! എന്നാൽ പതിനൊന്നര അടി ഉയരവും അതിനൊപ്പവും ശരീരവുമുണ്ടായിരുന്ന രംഗനാഥനെ, ശേഖരൻ താങ്ങി നിർത്തി.!

അതും തിടമ്പും ആനപ്പുറത്തുള്ള ആളുകളും രംഗനാഥന്റെ പുറത്ത് ഉണ്ടായിരുന്നപ്പോൾ തന്നെ.! ഈ ആക്രമണം പിന്നീട് രംഗനാഥന്റെ മരണത്തിൽ കലാശിച്ചു.! കിരങ്ങാട്ട് മനക്കൽ നിന്നുമാണ് ശേഖരൻ ഊമമ്പിള്ളിയിലെത്തിയതെന്നു പറയപ്പെടുന്നു.

പത്തടിയോളം ഉയരവും നല്ല സൗന്ദര്യവും ഉണ്ടായിരുന്ന ശേഖരൻ, ആറാട്ടുപുഴയിലും തൃശൂർ പൂരത്തിനുമെല്ലാം രംഗനാഥന്റെ കൂട്ടാനയായിരുന്നു. 1917 ൽ രംഗനാഥൻ ചരിഞ്ഞതിനു ശേഷം, ഊമമ്പിള്ളി മനക്കാർ ശേഖരനെ ഒരു സായ്വിന് കൈമാറ്റം ചെയ്തു. അൻപത് വയസ്സിൽ താഴെ മാത്രമായിരുന്നു അപ്പോൾ പ്രായം. പിന്നീട് ശേഖരൻ, "സായ്‌വിന്റെ ആന" എന്നറിയപ്പെടാൻ തുടങ്ങി.! രംഗനാഥന്റെ പേര് പരാമർശിക്കുന്ന സ്ഥലത്തെല്ലാം ശേഖരന്റേയും പേര് ഉയർന്നു വരും.! ചെങ്ങലൂരാന ചരിഞ്ഞു നൂറു വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. അപ്പോൾ ഏകദേശം അത്രയും വർഷങ്ങളുടെ പഴക്കവും ഈ ചിത്രത്തിന് കാണും.!

ശേഖരനെ കണ്ടവരോ കൂടുതൽ അറിവുള്ളവരോ ഇന്ന് ജീവിച്ചിരിപ്പില്ല. ശേഖരന്റേതായി മനയിലുള്ളത് ഈ ചിത്രവും അവന്റെ ചങ്ങലയും മാത്രം.!




 ചിത്രവും വിവരവും കടപ്പാട്:
 നാരായണൻ ഊമമ്പിള്ളി മന &
ജിജിത്ത് രാമൻകുട്ടി.

Comments

Popular posts from this blog

നല്ല മഞ്ഞുള്ള സമയമാണ് നല്ല തണുപ്പും ..ആനകൾ ഇടയാനും അനുസരണക്കേട് കാട്ടാനും പ്രവണത കൂടുന്ന സമയം, കമ്മറ്റിക്കാരും ..ഉത്സവപ്രേമികളും ബുദ്ധിമുട്ട് ഉണ്ടാക്കത്ത വിധത്തിൽ നോക്കുക

ആനകഥ... ആറര ടൺ ഭാരമുള്ള ഏഷ്യയിലെ തന്നെ ഏറ്റവും ഭാരകൂടുതൽ ഉള്ള കൊമ്പൻ.. കൂടുതൽ വായിക്കു...

ഗജ പോക്കിരി ഗുരുവായൂർ വലിയ മാധവൻകുട്ടി, പച്ച മാംസത്തോട് വലിയ ഇഷ്ടം - അതുപോലെ പുകയില തുടങ്ങിയ ലഹരി സാധനങ്ങളോടും